കോട്ടയം: പള്ളിക്കത്തോട് കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപ്പിടിത്തം. ഷൂട്ടിങ് ഓഡിറ്റോറിയത്തിലാണ് തീപ്പിടിത്തമുണ്ടായത്. ഇവിടെ സജ്ജീകരിച്ചിരുന്ന റൂറൽ സെറ്റ് കത്തിനശിച്ചു. തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു അപകടം. അപകടസമയത്ത് ഷൂട്ടിങ് സെറ്റിൽ ആരുമുണ്ടായിരുന്നില്ല. ആറു ലക്ഷത്തോളം രൂപ ചെലവുവരുന്ന സെറ്റാണ് കത്തിനശിച്ചത്. പാമ്പാടി, പാലാ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേന യൂണിറ്റുകളുടെ നേതൃത്വത്തിൽ ഒന്നര മണിക്കൂർ കൊണ്ടാണ് തീയണച്ചത്.

To advertise here,

തിങ്കളാഴ്ച‌ പകൽ ഇവിടെ ഷൂട്ടിങ്ങുണ്ടായിരുന്നു. ഷൂട്ടിങ്ങിനായി അടുപ്പ് പോലുള്ള സാധനങ്ങൾ ഒരുക്കിയിരുന്നു. ഇതിൽ നിന്ന് തീ പടർന്നതാകാമെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു. നാശനഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല.