
കോട്ടയം: പ്രവർത്തനംതുടങ്ങി 12 വർഷമായ വിദ്യാഭ്യാസ സ്ഥാപനം ഇതുവരെ ഒരു കുട്ടിക്കു പോലും അക്കാദമിക് സർട്ടിഫിക്കറ്റ് നല്കിയില്ല. സിനിമാക്കഥപോലെ വിചിത്രവും അവിശ്വസനീയവുമായ ഈ സ്ഥിതി കോട്ടയത്തെ കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലാണ്.
ഇതുകൊണ്ടും തീർന്നില്ല. ഇതുവരെ നാലുബാച്ചിലെ വിദ്യാർഥികൾ മാത്രമാണ് പരീക്ഷയെഴുതി കോഴ്സ് പൂർത്തിയാക്കിയത്. അവരൊക്കെ സർട്ടിഫിക്കറ്റും കാത്തിരിക്കുന്നു. വർഷങ്ങൾ വൈകി കോഴ്സ് പൂർത്തിയാക്കുന്നതും സർട്ടിഫിക്കറ്റില്ലാത്തതിനാൽ ഉപരിപഠനത്തിനോ ജോലിക്കോ അപേക്ഷിക്കാൻ കഴിയാത്തതും വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കുന്നു.
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായിരുന്നിട്ടും കൃത്യമായ അക്കാദമിക് കലണ്ടറോ ഭരണാസൂത്രണമോ ഇവിടെയില്ല. 2014-ലെ ആദ്യ ബാച്ചിനായി സർട്ടിഫിക്കറ്റ് തയ്യാറാക്കിയെങ്കിലും അതിലെ ചില പോരായ്മകൾ ചൂണ്ടിക്കാട്ടി പുതുക്കാൻ അന്നത്തെ വകുപ്പുമന്ത്രി കെ.ടി. ജലീൽ നിർദേശിച്ചിരുന്നു. സർട്ടിഫിക്കറ്റിന്റെ അന്തിമ രൂപകൽപ്പന അടുത്തിടെ പൂർത്തിയായെങ്കിലും വിതരണം നടന്നിട്ടില്ല.
വീഴ്ചയുടെ നാൾവഴി
- 2014-ൽ പ്ലസ് ടു യോഗ്യതയുള്ളവർക്കായി മൂന്നുവർഷ ഡിപ്ലോമ കോഴ്സ് ആരംഭിച്ചു. തുടർച്ചയായ മൂന്നു ബാച്ച് പഠിച്ചിറങ്ങി.
- പിന്നീട് ഇത് മൂന്നുവർഷ ബിരുദാനന്തരബിരുദ ഡിപ്ലോമയായി ഉയർത്തി. ഈ ബാച്ചിലേക്കുള്ള ആദ്യ പ്രവേശനം നടന്നത് 2019-ൽ മാത്രം.
- പൂർത്തിയായത് ഒരു ബാച്ച് മാത്രം. 2022, 2024, 2025 വർഷങ്ങളിൽ പ്രവേശനംനേടിയവർ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു.
- നടപ്പുവർഷവും പ്രവേശനം നടന്നിട്ടില്ല. ഫലത്തിൽ നടപ്പുവർഷം പോലെ പല വർഷവും ‘സീറോ ഇയർ’ ആയി.
അഭിനയം, സംവിധാനം, എഡിറ്റിങ്, സൗണ്ട് ഡിസൈൻ, ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ്, ഛായാഗ്രഹണം തുടങ്ങിയ വിഭാഗങ്ങളിലായി 60 സീറ്റാണുള്ളത്.
Content Highlights: KR Narayanan National Institute of Visual Science and Arts failed to issue academic certificates despite being operational for 12 years. Only four batches of students have completed their courses and written examinations since the institution's inception. The delay in issuing certificates has left students unable to apply for higher studies or employment opportunities. Initially launched as a 3-year diploma in 2014, the course was upgraded to a Post Graduate Diploma in 2019. Lack of proper academic planning and administrative issues led to multiple years becoming 'zero years' with no student admissions.
Published: 07 Oct 2026, 04:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented