കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ കോളേജുകളിലെ എംഎഡ് പ്രവേശനത്തിന് അപേക്ഷിക്കാം. എല്ലാ വിദ്യാർഥികളും (ജനറൽ/റിസർവേഷൻ/മാനേജ്മെന്റ്/പിഡബ്ല്യുഡി ഉൾപ്പെടെ) ഏകജാലകസംവിധാനംവഴി അപേക്ഷിക്കണം.
അപേക്ഷയുടെ പ്രിന്റൗട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശനസമയത്ത് അതത് കോളേജുകളിൽ ഹാജരാക്കണം. ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് 1000 (എസ്സി/എസ്ടി വിഭാഗത്തിന് 500) രൂപയാണ്. ഏകജാലകസംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈൻ മുഖാന്തരം അടയ്ക്കേണ്ടതാണ്. ഡിഡി, ചെക്ക്, മറ്റു ചെലാനുകൾ അഡ്മിഷൻ സംബന്ധിച്ചുള്ള അതതുസമയങ്ങളിലെ വിവരങ്ങൾക്ക് സർവകലാശാല പത്രക്കുറിപ്പുകളും അഡ്മിഷൻ വെബ്സൈറ്റും (admissions.keralauniversity.ac.in) ശ്രദ്ധിക്കണം. സഹായങ്ങൾക്ക്: 8281883053 (വാട്സാപ്പും) | bedadmission@keralauniversity.ac.in
Content Highlights: Kerala University MEd Admissions 2024
Published: 07 Jul 2025, 08:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented