ക്ലാസ് മുറികളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടുന്ന വീഡിയോ കണ്ടൻ്റുകള്‍ പലപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകാറുണ്ട്. ഈ പ്രവണതക്കെതിരെ വിദ്യാഭ്യസ മന്ത്രി വി. ശിവന്‍കുട്ടിക്ക് പരാതി നല്‍കിയിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകനായ മുഹമ്മദലി കിനാലൂര്‍.
വിദ്യാര്‍ഥികള്‍ക്കും സ്വകാര്യതയുണ്ടെന്നും അത് വകവെച്ചു നല്‍കണമെന്നും വിദ്യാര്‍ഥികളുടെ സമ്മതത്തോടെയാണ് ചിത്രീകരണം എന്ന ന്യായവാദം ശരിയല്ലെന്നും പരാതിയില്‍ പറയുന്നു.
കുട്ടികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതില്‍ 2022-ല്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പരാതി.
മാര്‍ഗനിര്‍ദേശങ്ങള്‍
- കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണങ്ങള്‍ക്ക് ജില്ലാ മജിസ്ട്രേറ്റില്‍ നിന്ന് അനുമതി വാങ്ങണം.
- മാനസികമായി കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സംഭാഷണങ്ങൾ ഒഴിവാക്കണം.
- ആറുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മേക്കപ്പ് പാടില്ല.
കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വരുമാനമുണ്ടാക്കുന്ന ചില അധ്യാപകരുമുണ്ട്. വിദ്യാഭ്യാസ മന്ത്രിക്കു പരാതി നല്‍കിയതിനു പുറമേ ബാലാവകാശ കമ്മീഷനും പരാതി നല്‍കാനിരിക്കുകയാണ് മുഹമ്മദലി കിനാലൂര്‍.
Content Highlights: Social activist files complaint against teachers and students featuring in viral classroom videos, citing privacy concerns and violation of child rights guidelines.
Published: 05 Oct 2025, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented