
കേരളത്തിലെ ഫാർമസി പോസ്റ്റ് ഗ്രാജ്വേറ്റ് (എംഫാം) കോഴ്സിലെ സർക്കാർ ഫാർമസി കോളേകളിലെ സീറ്റുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും പ്രവേശനത്തിനായി കേരള പ്രവേശനപരീക്ഷ കമ്മീഷണർ അപേക്ഷ ക്ഷണിച്ചു. കോഴ്സ ദൈർഘ്യം രണ്ടുവർഷം (നാല് സെമസ്റ്റർ).
കോളേജുകൾ
സർക്കാർ വിഭാഗത്തിൽ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ സർക്കാർ മെഡിക്കൽ കോളേജുകളിലെ കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിലാണ് പ്രോഗ്രാം ഉള്ളത്. ഇവിടെ 2025- ൽ വിവിധ സ്പെഷലൈസേഷനുകളിലായി യഥാക്രമം 40,20, 20, 31 സിറ്റുകൾ ഉണ്ട്.
സ്വകാര്യ സ്വാശ്രയ വിഭാഗത്തിൽ 2024-25ൽ 28 കോളേജുകളിൽ പ്രോഗ്രാം ലഭ്യമായിരുന്നു. ഓരോ സ്വാശ്രയ ഫാർമസി കോളേജിലെയും 50 ശതമാനം സീറ്റാണ് സർക്കാർ ക്വാട്ടയിൽ ഉള്ളത്, കോളേജുകളുടെ അന്തിമപട്ടിക കേന്ദ്രീകൃത അലോക്മെൻറിനുമുൻപ് പ്രസിദ്ധീകരിക്കും. സർക്കാർ ഫാർമസി കോളേജിലെ പ്രതിവർഷ ട്യൂഷൻ ഫീ 28,950 രൂപ. മറ്റുചില ഫീയും ഉണ്ടാകും. സ്വാശ്രയ കോളേജ് ഫീ അലോക്മെൻറിനുമുൻപ് പ്രഖ്യാപിക്കും.
യോഗ്യത
അംഗീകൃത ബിഫാം ബിരുദം വേണം. ബിരുദം കേരളത്തിലെ ഒരു സർവകലാശാലയിൽ നിന്നുള്ളതോ മറ്റു സർവകലാശാലയുടേതെങ്കിൽ, തത്തുല്യമെന്ന് കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അംഗീകരിച്ചതോ ആകണം. കേരളത്തിന്റെ പുറത്തു ബിരുദമെടുത്തവരുടെ ബിരുദം പ്രവേശനത്തിന്റെ ഭാഗമായി അക്കാദമിക് ഡേറ്റ നൽകേണ്ട അവസാനതിയതിയടക്കം കേരള യൂണിവേഴസിറ്റി ഓഫ് ഹെൽത്ത് സയൻസ് അംഗീകരിച്ചിരിക്കണം.
ബിഫാമിന്റെ രണ്ട്, മൂന്ന്, നാല് വർഷ പരീക്ഷകളിലായി മൊത്തം 55 ശതമാനം മാർക്ക് (പട്ടികവിഭാ ഗക്കാർക്ക് 50 ശതമാനം) വേണം. സർവീസ് ക്വാട്ടയിൽ അപേക്ഷി ക്കുന്ന ഇൻസർവീസ് അപേക്ഷ കർക്കും ബിഫാമിന് 55 ശതമാനം മാർക്ക് വേണം. ബിരുദമെടുത്തശേഷം കുറഞ്ഞത് അഞ്ചുവർഷത്തെ പ്രൊഫഷണൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് 50 ശതമാനം മാർക്ക് മതി. ജനറൽ ക്വാട്ട അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയില്ല.
ജിപാറ്റ് യോഗ്യത
സർവീസ് വിഭാഗം അപേക്ഷകർ ഉൾപ്പെടെയുള്ളവർ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന് ഇൻ മെഡിക്കൽ സയൻസ് (എൻ ബി.ഇ.എം.എസ്) നടത്തിയ 2025- ലെ ഗ്രാറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിപാറ്റ്) യോഗ്യത നേടിയിരിക്കണം.
റാങ്ക് പട്ടിക
യോഗ്യതാ വ്യവസ്ഥകൾക്കു വിധേയമായി ജിപാറ്റ് 2025 റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ ജിപാറ്റ് 2025 സ്കോറിൽ തുല്യതവരുന്ന പക്ഷം ബീഫാം പ്രോഗ്രമിൻ്റെ നാലാം വർഷത്തിൽ/ ഏഴും എട്ടും സെമസ്റ്ററുകളിൽ ഉയർന്ന മാർക്ക് ലഭിച്ചയാൾക്ക് ഉയർന്ന റാങ്ക് നൽകും.
അപേക്ഷ
സർവീസ് വിഭാഗക്കാരുടേത് ഉൾപ്പെടെയുള്ള അപേക്ഷ www.cee.kerala.gov.in ലെ എംഫാം 2025 ഓൺലൈൻ ആപ്ലിക്കേഷൻ ലിങ്ക് വഴി സെപ്റ്റംബർ 10-ന് വൈകീട്ട് ആറുവരെ നൽകാം.
അപേക്ഷാഫീസ്, ജനറൽ സർവിസ വിഭാഗം അപേക്ഷകർക്ക് 600 രൂപ, പട്ടികവിഭാഗക്കാർക്ക് 300 രൂപ. നെറ്റ് ബാങ്കിങ്, ക്രെഡി ഡെബിറ്റ് കാർഡ് വഴി അടയ്ക്കാം.
സർവീസ് വിഭാഗം
സർവീസ് ക്വാട്ട അപേക്ഷകർ ഓൺലൈൻ അപേക്ഷ നൽകുന്നതിനൊപ്പം അപേക്ഷ നൽകിയ ശേഷം ലഭിക്കുന്ന ആപ്ലിക്കേഷൻ അക്നോളജ്മെൻ്റ് പേജിൻ്റെ പകർപ്പ് സർവീസ് വിശദാംശങ്ങൾ ഉൾപ്പെടെ പ്രോസ്പെക്ടസിൽ വ്യക്തമാക്കിയിട്ടുള്ള രേഖകൾ സഹിതം സെപ്റ്റംബർ 10-ന് വൈകിട്ട് ആറിനകം അവരുടെ കൺട്രോളിങ് ഓഫീസർക്ക് അയച്ചുകൊടുക്കണം.
Content Highlights: Apply for M.Pharm admissions in Kerala
Published: 02 Sept 2025, 07:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented