കൊച്ചി: കേരള ബജറ്റ് 2026-27-ൽ ഉന്നത വിദ്യാഭ്യാസം, ഗവേഷണം, നൂതന സാങ്കേതികവിദ്യ, ഭാവി തൊഴിൽ നൈപുണ്യ വികസനം എന്നിവയ്ക്ക് നൽകിയിരിക്കുന്ന പ്രാധാന്യം ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടർ ടോം ജോസഫ് പറഞ്ഞു.
കേരള നോളജ് വാലി സ്ഥാപിക്കാനുള്ള പ്രഖ്യാപനം സംസ്ഥാനത്തെ ആഗോള നിലവാരത്തിലുള്ള വിജ്ഞാന-ഗവേഷണ കേന്ദ്രമായി മാറ്റാനുള്ള ദീർഘവീക്ഷണമുള്ള നീക്കമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മികച്ച ദേശീയ-അന്തർദേശീയ സർവകലാശാലകളെയും ഗവേഷണ സ്ഥാപനങ്ങളെയും ആകർഷിക്കുന്നതിലൂടെ കേരളത്തിലെ വിദ്യാർത്ഥികൾക്ക് ലോകോത്തര വിദ്യാഭ്യാസവും ഗവേഷണ അവസരങ്ങളും സ്വന്തം നാട്ടിൽ തന്നെ ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കും.
ഭാവിയിലെ തൊഴിൽ പ്രവണതകൾ വിലയിരുത്തി വിദ്യാഭ്യാസ സംവിധാനത്തെയും തൊഴിൽ വിപണിയെയും കൂടുതൽ അടുത്ത് ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന 'ഗ്ലോബൽ ജോബ് വാച്ച് ടവർ' പദ്ധതി പ്രത്യേക ശ്രദ്ധ അർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ്, ആരോഗ്യപരിപാലനം, ലോജിസ്റ്റിക്‌സ്, ഗ്രീൻ ഇക്കോണമി തുടങ്ങിയ ഉയർന്ന വളർച്ചാ സാധ്യതയുള്ള മേഖലകളിലേക്ക് വിദ്യാർത്ഥികളെ സജ്ജമാക്കാൻ ഈ സംരംഭത്തിന് കഴിയും.
ഐഐടി മദ്രാസ് റിസർച്ച് പാർക്കിന്റെ മാതൃകയിൽ ഗവേഷണ പാർക്കുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശം വിദ്യാഭ്യാസ, വ്യവസായ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയും ഗവേഷണ ഫലങ്ങളെ സംരംഭങ്ങളായും തൊഴിൽ അവസരങ്ങളായും മാറ്റുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുമെന്ന് ടോം ജോസഫ് അഭിപ്രായപ്പെട്ടു.
ബഹിരാകാശ സമ്പദ്വ്യവസ്ഥ, സാറ്റലൈറ്റ് സാങ്കേതികവിദ്യ, ഭാവി നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ സർക്കാർ പുലർത്തുന്ന ശ്രദ്ധ കേരളത്തിലെ യുവജനങ്ങൾക്ക് പുതിയ അവസരങ്ങൾ തുറന്നുകൊടുക്കും. വയനാട് ട്രൈബൽ സർവകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും സംബന്ധിച്ച പ്രഖ്യാപനം എല്ലാ വിഭാഗങ്ങളെയും ഉൾകൊള്ളുന്ന വികസന കാഴ്ചപ്പാടിന്റെ ഭാഗമാണെന്നും അദ്ദേഹം വിലയിരുത്തി.
'കേരള നോളജ് വാലി, ഭാവിയിലെ സാങ്കേതിക മാറ്റങ്ങൾ മുൻകൂട്ടി വിലയിരുത്തുന്നതിനായുള്ള ഫ്യൂച്ചർ റെഡിനസ് തിങ്ക് ടാങ്ക് രൂപീകരണം, ഗ്ലോബൽ ജോബ് വാച്ച് ടവർ, റിസർച്ച് പാർക്കുകൾ, കേരള സ്‌കൂൾ ഓഫ് പ്ലാനിംഗ്, ആർക്കിടെക്ചർ ആൻഡ് ഡിസൈൻ തുടങ്ങിയ പ്രഖ്യാപനങ്ങൾ വിദ്യാഭ്യാസത്തെ കേവലം അക്കാദമിക മേഖലയായി കാണാതെ സാമ്പത്തിക വളർച്ച, നൂതനാശയങ്ങളുടെ രൂപീകരണം, തൊഴിൽസൃഷ്ടി, സുസ്ഥിര വികസനം എന്നിവയുമായി ബന്ധിപ്പിക്കുന്ന സമഗ്രമായ കാഴ്ചപ്പാടിനെയാണ് പ്രതിഫലിപ്പിക്കുന്നത്. പ്രഖ്യാപിച്ച പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞാൽ കേരളം രാജ്യത്തെ മുൻനിര വിജ്ഞാന കേന്ദ്രങ്ങളിലൊന്നായി മാറുമെന്ന കാര്യത്തിൽ സംശയമില്ല', അദ്ദേഹം പറഞ്ഞു.
ഈ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ അക്കാദമിക് സഹകരണം, ഗവേഷണ പങ്കാളിത്തം, വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തം, വിദ്യാർത്ഥികളുടെ തൊഴിൽക്ഷമത വർധിപ്പിക്കൽ തുടങ്ങിയ മേഖലകളിൽ ജെയിൻ യൂണിവേഴ്‌സിറ്റി സജീവ പങ്കാളിത്തം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Kerala Budget 2026, Kerala Knowledge Valley, Global Job Watch Tower, Higher Education Kerala, Tom Joseph Jain University, Research Parks Kerala, Future Readiness Think Tank, Skill Development Kerala, IIT Madras Research Park Model
Published: 19 Jun 2026, 03:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented