
ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) നടത്തുന്ന 2020-ലെ അലോട്ട്മെന്റ് നടപടികൾ https://josaa.nic.in/ൽ ഇന്നു തുടങ്ങുന്നു. ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) അഡ്വാൻസ്ഡ് റാങ്ക് അടിസ്ഥാനമാക്കി 23 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജികൾ (ഐ.ഐ.ടി.), ജെ.ഇ.ഇ. മെയിൻ റാങ്ക് പട്ടികകൾ പരിഗണിച്ച് 31 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജികൾ (എൻ.ഐ.ടി.), 26 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജികൾ (ഐ.ഐ.ഐ.ടി.), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.ഇ. എസ്.ടി), 29 ഗവൺമെന്റ് ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ (ജി.എഫ്.ടി.ഐ.)-(നാലുംകൂടി എൻ.ഐ.ടി. വിഭാഗം) എന്നിവയിലെ അലോട്ട്മെന്റുകളാണ് ഈ സംയുക്ത കൗൺസലിങ് പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഈ സ്ഥാപനങ്ങളിലെ എൻജിനിയറിങ്, സയൻസ്, ആർക്കിടെക്ചർ, പ്ലാനിങ് പ്രോഗ്രാമുകളാണ് അലോട്ട്മെന്റിന്റെ പരിധിയിൽ വരുന്നത്. പങ്കെടുക്കാൻ അർഹതയുള്ളവർക്ക് റാങ്ക് പട്ടികകൾക്കനുസരിച്ച് ചോയ്സ് ഫില്ലിങ് നടത്താം.
ജെ.ഇ.ഇ. അഡ്വാൻസ്ഡ് യോഗ്യത നേടിയവർക്ക് ഐ.ഐ.ടി.കളിലെ ബി.ആർക്ക് പ്രവേശനത്തിൽ താത്പര്യമുണ്ടെങ്കിൽ ഐ.ഐ.ടി., ഒക്ടോബർ എട്ടിന് നടത്തുന്ന ആർക്കിടെക്ചർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് (എ.എ.ടി.)ന് ഒക്ടോബർ 6-ന് രാത്രി 11.59-നകം http://cportal.jeeadv.ac.in-ൽ രജിസ്റ്റർചെയ്ത് പരീക്ഷ അഭിമുഖീകരിച്ച് യോഗ്യത നേടണം.
മുൻവർഷത്തെ പ്രവണതകൾ: കേരളത്തിൽ, പാലക്കാട് ഐ.ഐ.ടി., കോഴിക്കോട് എൻ.ഐ.ടി., കോട്ടയം ഐ.ഐ.ഐ.ടി. എന്നിവയാണ് ജോസ അലോട്ട്മെന്റിന്റെ പരിധിയിൽ വരുന്നത്. 2019-ൽ ഏഴ് റൗണ്ട് പൂർത്തിയായപ്പോൾ ഈ സ്ഥാപനങ്ങളിൽ അലോട്ട്മെന്റ് ലഭിച്ച അവസാന റാങ്കുകൾ (ബ്രാഞ്ച് - കാറ്റഗറി തിരിച്ച് -പട്ടിക കാണുക).
Content Highlights: Josaa allotment to started, JEE advanced, IIT, NIT
Published: 06 Oct 2020, 03:26 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented