ന്യൂഡൽഹി: ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ 2025 ആദ്യ സെഷൻ പരീക്ഷാ തീയതികൾ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) പ്രഖ്യാപിച്ചു. ബി.ഇ./ബി.ടെക്. പ്രവേശനത്തിനുള്ള പരീക്ഷ (പേപ്പർ 1) ജനുവരി 22, 23, 24, 28, 29 തീയതികളിൽ രണ്ടു ഷിഫ്റ്റുകളിലായി നടത്തും.
ആദ്യ ഷിഫ്റ്റ് രാവിലെ ഒൻപതു മുതൽ 12 വരെയും രണ്ടാം ഷിഫ്റ്റ് ഉച്ചയ്ക്ക് മൂന്നു മുതൽ ആറുവരെയും ആയിരിക്കും. ബി.ആർക്. പ്രവേശനത്തിനുള്ള പേപ്പർ 2 എ; ബി. പ്ലാനിങ് പ്രവേശനത്തിനുള്ള പേപ്പർ 2 ബി; ബി.ആർക്. ആൻഡ് ബി. പ്ലാനിങ് (രണ്ടിനും) പ്രവേശനങ്ങൾക്കുള്ള, പേപ്പർ 2 എ ആൻഡ് പേപ്പർ 2 ബി പരീക്ഷകൾ 30-ന് ഉച്ചയ്ക്ക് മൂന്നു മുതൽ 6.30 വരെ നടത്തും.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി.കൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി.കൾ), കേന്ദ്ര സഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ (ജി.എഫ്.ടി.ഐ.), ഈ പദ്ധതിയിൽ പങ്കെടുക്കുന്ന സംസ്ഥാന സർക്കാർ ഫണ്ടിങ്/അംഗീകരം ഉള്ള സ്ഥാപനങ്ങൾ/സർവകലാശാലകൾ എന്നിവയിലെ, വിവിധ ബിരുദതല എൻജിനിയറിങ്/സയൻസ്/ ആർക്കിടെക്ചർ/പ്ലാനിങ് പ്രോഗ്രാമുകളിലെ പ്രവേശനമാണ് പ്രധാനമായും ഈ പരീക്ഷകളുടെ പരിധിയിൽ വരുന്നത്.
ഐ.ഐ.ടി. പ്രവേശന പരീക്ഷയായ ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അർഹത നേടുന്നവരെ കണ്ടെത്താനുള്ള ഒരു പരീക്ഷ കൂടിയാണ്, ജെ.ഇ.ഇ. മെയിൻ പേപ്പർ 1 (ബി.ഇ./ബി.ടെക്.). പേപ്പർ 1-ൽ വിവിധ കാറ്റഗറികളിൽ നിന്ന് മുന്നിലെത്തുന്ന, 2,50,000 പേർക്കേ, ജെ.ഇ.ഇ. അഡ്വാൻസ്ഡ് 2025 അഭിമുഖീകരിക്കാൻ അർഹത ലഭിക്കൂ.
ജെ.ഇ.ജ. മെയിൻ 2025 രണ്ടാം സെഷൻ ഏപ്രിൽ ഒന്നിനും ഏപ്രിൽ എട്ടിനും ഇടയ്ക്ക് നടത്തും (തീയതികൾ താത്‌കാലികം). അതിന് അപേക്ഷിക്കാൻ ജനുവരി 31 മുതൽ ഫെബ്രുവരി 24 വരെ അവസരം ലഭിക്കും. ജെ.ഇ.ഇ. മെയിൻ സംബന്ധിച്ച ഏറ്റവും പുതിയ അറിയിപ്പുകൾക്കായി www.nta.ac.in | jeemain.nta.nic.in എന്നീ സൈറ്റുകൾ സന്ദർശിക്കണം.
Content Highlights: JEE Mains 2025 first session exam date announced
Published: 03 Jan 2025, 07:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented