ന്യൂഡല്‍ഹി: ജെ.ഇ.ഇ. മെയിന്‍, യു.പി.എസ്.സി.യുടെ എന്‍.ഡി.എ. & എന്‍.എ. എന്നീ പരീക്ഷകള്‍ എഴുതുന്നവര്‍ക്ക് അവരുടെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ ജൂലായ് 31 വരെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) അവസരമൊരുക്കി. രണ്ടാമത്തെ ജെ.ഇ.ഇ. മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്നുമുതല്‍ ആറുവരെയും എന്‍.ഡി.എ. പരീക്ഷ സെപ്റ്റംബര്‍ ആറിനുമാണ് നടക്കുക.
രണ്ടുപരീക്ഷയും എഴുതുന്നവര്‍ അക്കാര്യം വ്യക്തമാക്കണം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ എന്‍.ഡി.എ.-എന്‍.എ. പരീക്ഷകള്‍ ഒരു സെഷനായാണ് നടത്തുന്നത്.
അപേക്ഷയില്‍ തിരുത്തല്‍വരുത്താന്‍ ജൂലായ് 20 വരെയായിരുന്നു നേരത്തേ എന്‍.ടി.എ. അവസരം നല്‍കിയിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് nta.ac.in കാണുക.
Content Highlights: JEE main, NDA application correction window opensa
Published: 26 Jul 2020, 10:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented