ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) യിലെ എൻജിനിയറിങ് സയൻസ്, ആർക്കിടെക്ചർ ബിരുദതല പ്രോഗ്രാമുകളിലെ (ബാച്ച്‌ലർ, ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ്, ബാച്ച്‌ലർ- മാസ്റ്റർ ഡ്യുവൽ ഡിഗ്രി) പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷയായ ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) അഡ്വാൻസ്ഡ് മേയ് 18-ന് നടത്തും.

To advertise here,

പരീക്ഷയ്ക്ക് മൂന്നുമണിക്കൂർവീതമുള്ള രണ്ടു പേപ്പറുകൾ ഉണ്ടാകും. പേപ്പർ 1 രാവിലെ ഒൻപതുമുതൽ 12 വരെയും പേപ്പർ രണ്ട് ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെയും ആയിരിക്കും.

രണ്ടു പേപ്പറിലും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ മൂന്നു ഭാഗങ്ങളിൽനിന്നും ചോദ്യങ്ങൾ ഉണ്ടാകും. ഈ പരീക്ഷയ്ക്ക് ഒരാൾക്ക് നേരിട്ട് അപേക്ഷിക്കാൻ കഴിയില്ല. 2025-ലെ ജെ.ഇ.ഇ. മെയിൻ ഒന്നാം പേപ്പറിൽ (ബി.ഇ./ബി.ടെക്. പേപ്പർ), വിവിധ കാറ്റഗറികളിലായി മുന്നിലെത്തുന്ന 2,50,000 പേരിൽ ഉൾപ്പെടുന്നവർക്കേ അഡ്വാൻസ്ഡിന് അപേക്ഷിക്കാൻ കഴിയൂ. വിവരങ്ങൾക്ക്: http://jeeadv.ac.in