ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ ചുവടുവെയ്പ്പുകള്‍ക്ക് തുടക്കം കുറിക്കാന്‍ ധാരണാ പത്രമൊപ്പിട്ട് ഇന്ത്യയും നോര്‍വേയും. നോര്‍വേയില്‍ നിന്നുള്ള ഡെലിഗേറ്റുകളുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് നോര്‍വീജിയന്‍ വിദ്യാഭ്യാസ ഗവേഷണ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ ആന്‍ ലിന്‍ വോല്‍ഡ് ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിക്കുന്ന നാല് ധാരണാപത്രങ്ങളൊപ്പിട്ടത്.
ബയോഫോട്ടോണിക്‌സ്, ഹെല്‍ത്ത് ആന്‍ഡ് ഡയഗനോസ്റ്റിക് ടൂള്‍സ്, നാനോടെക്‌നോളജി, ജല മാനേജ്‌മെന്റ്, പുനരുപയോഗ ഊര്‍ജം,എന്നീ മേഖലകളില്‍ ഡല്‍ഹി ഐ.ഐ.ടി, യു.ഐ.ടി, ദി ആര്‍ട്ടിക് യൂണിവേഴ്‌സിറ്റി ഓഫ് നോര്‍വേ എന്നീ സ്ഥാപനങ്ങള്‍ സംയോജിച്ച് പ്രവര്‍ത്തിക്കാനുള്ള കരാറാണ് ഇതില്‍ പ്രധാനപ്പെട്ടത്.
മണ്ണിടിച്ചില്‍, തുരങ്കങ്ങള്‍, ജലമാനേജ്‌മെന്റ്, ജലവൈദ്യുതി, ശീത മേഖലാ സാങ്കേതിക വിദ്യകള്‍ തുടങ്ങിയ മേഖലകളില്‍ ഒന്നിച്ച് പഠനം നടത്താന്‍ ഐ.ഐ.ടി ജമ്മു, ഐ.ഐ.ടി മണ്ഡി, നോര്‍വീജിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നിവ തമ്മില്‍ കരാറൊപ്പിട്ടു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെ കൈമാറ്റം സംബന്ധിച്ച് ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, യു.ഐ.ഡി, ദി ആര്‍ട്ടിക് യൂണിവേഴ്‌സിറ്റി ഓഫ് നോര്‍വേ ഒപ്പിട്ട കരാറും ഇതില്‍പ്പെടുന്നു. നോര്‍വീജിയന്‍ അംബാസിഡര്‍ ഹാന്‍ഡ് ജേക്കബ് ഫ്രെഡന്‍ലന്‍ഡും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
Content Highlights: India And Norway signs four MoU's in higher education and research
Published: 05 Feb 2020, 11:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented