ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എജ്യുക്കേഷന്‍ റിസര്‍ച്ച് ഐസര്‍(iiser) ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലമറിയാവുന്നതാണ്.യൂസര്‍ ഐഡി പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് പരീക്ഷ ഫലം നോക്കേണ്ടത്‌. കൗണ്‍സിലിങിനായുള്ള രജിസ്‌ട്രേഷന്‍, 12ാം ക്ലാസ് മാര്‍ക്ക് ഷീറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അപ്ലോഡ് ജൂലായ് 1 വരെ ചെയ്യാവുന്നതാണ്. ജൂലായ് 7ന് ആദ്യ റൗണ്ട് അഡ്മിഷന്‍ വിവരങ്ങള്‍ പുറത്ത് വിടും. . രാജ്യത്തിന്റെ വിവിധ സെന്റുകളിലായി ജൂണ്‍ 9നായിരുന്നു പരീക്ഷ നടന്നത്  180 മിനിറ്റാണ് പരീക്ഷ ദൈര്‍ഘ്യം. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://iiseradmission.in/

To advertise here,