ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് (ഐ.ഐ.എസ്‌സി.) വിവിധ കോഴ്‌സുകൾക്കുള്ള ഫീസ് വർധിപ്പിച്ചു. ഇതുപ്രകാരം ബിഎസ്‌സി (റിസർച്ച്) വാർഷിക ട്യൂഷൻഫീസ് 10,000 രൂപയിൽനിന്ന് 80,000 രൂപയായി. 2011-ൽ കോഴ്‌സ് ആരംഭിച്ചതുമുതൽ 10,000 രൂപയായിരുന്നു ഫീസ്.

To advertise here,

രാജ്യത്തെ മറ്റ് മുൻനിര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുസമാനമായ ഫീസ്ഘടന കൊണ്ടുവരുന്നതിനുവേണ്ടിയാണ് വർധന നടപ്പാക്കിയത്.

ഗവേഷണകോഴ്‌സുകളിലും ചില ബിരുദാനന്തരബിരുദ കോഴ്‌സുകളിലും ഫീസ് വർധിപ്പിച്ചിട്ടുണ്ട്.

പുതിയ അധ്യയനവർഷം മുതലാണ് ഫീസ് വർധന നിലവിൽവരുക. നിലവിലുള്ള വിദ്യാർഥികൾക്ക് വർധന ബാധകമല്ല.