ഭിന്നസംഖ്യയുടെ അംശവും ഛേദവും പരസ്പരം മാറ്റിയെഴുതിയാൽ...
1) ഒരു ഭിന്നസംഖ്യയുടെ അംശവും ഛേദവും പരസ്പരം മാറ്റിയെഴുതിയാൽ വിപരീതഭിന്നം അഥവാ വ്യുൽക്രമം (Reciprocal) എന്ന് പറയുന്നു.
2/5-ന്റെ വിപരീതഭിന്നം = 5/2
15/2-യുടെ വിപരീതഭിന്നം കാണാൻ 1-നെ വിഷമഭിന്നത്തിലേക്ക് (Improper fraction) മാറ്റുക. എന്നിട്ട് അതിന്റെ വിപരീതഭിന്നം കണ്ടെത്തുക.
1 ½ = 3/2
3/2-ന്റെ വിപരീതഭിന്നം = 2/3
2) ഏതൊരു എണ്ണൽസംഖ്യയ്ക്കും വിപരീതഭിന്നമുണ്ട്.
100-ന്റെ വിപരീതഭിന്നം 1/100 ആണ്.
(കാരണം: ഏതൊരു എണ്ണൽസംഖ്യയെയും 1 ഛേദമായ ഭിന്നസംഖ്യയായി എഴുതാം).
100 = 100/1
100/1-ന്റെ വിപരീതഭിന്നം = 1/100
Question
1) രണ്ട് സംഖ്യകളുടെ തുക 24 ആണ്. അവയുടെ ഗുണനഫലം 120 ആണ്. അവയുടെ വിപരീതഭിന്നങ്ങളുടെ തുക എത്ര?
ഇത്തരം ചോദ്യങ്ങളിൽ ശ്രദ്ധിക്കേണ്ടത്:
a, b എന്നിവ രണ്ട് സംഖ്യകളായാൽ
a-യുടെ വ്യുൽക്രമം = 1/a
b-യുടെ വ്യുൽക്രമം = 1/b
1/a + 1/b = (a + b) / ab
ഇവിടെ a + b എന്നത് തുകയാണ് = 24
ab എന്നത് ഗുണനഫലമാണ് = 120
Ans: 24/120 = 1/5
2) രാജു ഒരു ജോലി 10 ദിവസംകൊണ്ട് ചെയ്തുതീർക്കും. രാധ അതേ ജോലി 15 ദിവസംകൊണ്ട് ചെയ്തുതീർക്കും. രണ്ടുപേരും ഒന്നിച്ച് ജോലിചെയ്താൽ എത്ര ദിവസംകൊണ്ട് ജോലി പൂർത്തിയാവും.
വിശദീകരണം:
നമുക്ക് ഇതിന് xy / (x + y) എന്ന സൂത്രവാക്യം ഉപയോഗിക്കാം.
x = 10, y = 15
(10 x 15) / (10 + 15) = 150 / 25 = 6 ദിവസം
3) അരുണും സുരേഷും കൂടി ഒന്നിച്ച് ഒരു ജോലി ചെയ്താൽ 6 ദിവസംകൊണ്ട് ചെയ്തുതീർക്കും. അരുൺ ഒറ്റയ്ക്ക് ചെയ്തുതീർക്കാൻ 8 ദിവസം വേണം. എങ്കിൽ സുരേഷിന് ഒറ്റയ്ക്ക് ചെയ്തുതീർക്കാൻ എത്ര ദിവസം വേണം.
വിശദീകരണം:
xy / (x - y) എന്ന സൂത്രവാക്യം ഉപയോഗിക്കുക.
(8 x 6) / (8 - 6) = 48 / 2 = 24 ദിവസം
Content Highlights: Definition and method to find reciprocals of fractions and whole numbers
Published: 20 Nov 2026, 10:26 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented