
ന്യൂഡല്‍ഹി: കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കേറ്റ് എക്സാമിനേഷന്‍സ് (സി.ഐ.എസ്.സി.ഇ) ഇത്തവണത്തെ ഐ.സി.എസ്.ഇ 10-ാം ക്ലാസ്, ഐ.എസ്.സി 12-ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. കോവിഡ്-19നെത്തുടര്‍ന്ന് ഉപേക്ഷിച്ച ഏതാനും വിഷയങ്ങള്‍ക്ക് ഇന്റേണല്‍ മാര്‍ക്കിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തിയാണ് ഫലം പ്രസിദ്ധീകരിച്ചത്.
ഐ.സി.എസ്.ഇ 10-ാം ക്ലാസ് പരീക്ഷയില്‍ 99.34, ഐ.എസ്.സി 12-ാം ക്ലാസില്‍ 96.84 എന്നിങ്ങനെയാണ് വിജയശതമാനം. ഇത്തവണ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കില്ല. കഴിഞ്ഞവര്‍ഷം 10-ാം ക്ലാസിന് 98.54, 12-ാം ക്ലാസിന് 96.52 എന്നിങ്ങനെയായിരുന്നു സി.ഐ.എസ്.സി.ഇ വിജയശതമാനം.
സി.ഐ.എസ്.സി.ഇ.യുടെ www.cisce.org, www.results.cisce.org എന്നീ വെബ്‌സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാം. ഇതിനുപുറമെ സി.ഐ.എസ്.സി.ഇ.യുടെ എസ്.എം.എസ് സേവനത്തിലൂടെയും ഫലമറിയാം. ഇതിനായി 10-ാം ക്ലാസുകാര്‍ ICSE <space> Unique Id എന്ന ഫോര്‍മാറ്റില്‍ 09248082883 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയയ്ക്കണം. 12-ാം ക്ലാസുകാര്‍ക്ക് ISC <space> Unique Id ടൈപ്പ് ചെയ്ത് ഇതേ നമ്പറിലേക്ക് അയയ്ക്കാവുന്നതാണ്.
നേരത്തെ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഐ.സി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് ജ്യോഗ്രഫി, ബയോളജി, ഇക്കണോമിക്‌സ്, ഹിന്ദി, ആര്‍ട്ട് പേപ്പര്‍-4 എന്നിവയുടെ പരീക്ഷയായിരുന്നു ഉപേക്ഷിച്ചത്. ബയോളജി, ബിസിനസ് സ്റ്റഡീസ്, ജ്യോഗ്രഫി. സോഷ്യോളജി, സൈക്കോളജി. ഹോംസയന്‍സ്, ഇലക്ടീവ് ഇംഗ്ലീഷ്, ആര്‍ട്ട് പേപ്പര്‍-5 എന്നീ പരീക്ഷകള്‍ ഐ.എസ്.സിക്കാര്‍ക്കും നടത്താനായില്ല.
മാര്‍ക്ക് ഷീറ്റുകള്‍ ഡിജിലോക്കര്‍ വഴി 48 മണിക്കൂറിനകം ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു, ഫലത്തില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള അവസരം നല്‍കും. ജൂലായ് 16 വരെ ഇതിനായി അപേക്ഷിക്കാം.
Content Highlights: ICSE, ISC Board Exam Result 2020 Published
Published: 10 Jul 2020, 03:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented