തിരുവനന്തപുരം/ന്യൂഡൽഹി: ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻ (സിഐഎസ്‌സിഇ) ഐസിഎസ്ഇ പത്താംക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാംക്ലാസ് പരീക്ഷകളിൽ മികച്ച നേട്ടവുമായി കേരളം. ഐസിഎസ്ഇക്ക് 99.94 ശതമാനവും ഐഎസ്‌സിക്ക് 100 ശതമാനവുമാണ് സംസ്ഥാനത്തെ വിജയശതമാനം.

To advertise here,

പത്താംക്ലാസിൽ 164 സ്‌കൂളുകളിൽനിന്നായി 3764 ആൺകുട്ടികളും 3973 പെൺകുട്ടികളുമുൾപ്പെടെ 7737 പേരും പന്ത്രണ്ടിൽ 1390 ആൺകുട്ടികളും 1460 പെൺകുട്ടികളുമുൾപ്പെടെ 2850 പേരുമാണ് പരീക്ഷയെഴുതിയത്.

ഐസിഎസ്ഇയിൽ പെൺകുട്ടികളാണ് വിജയശതമാനത്തിൽ മുന്നിൽ 99.95 ശതമാനം. ആൺകുട്ടികൾക്കിത് 99.92 ശതമാനമാണ്. പട്ടികജാതിവിഭാഗത്തിൽ 99.48 ശതമാനവും പട്ടികവർഗവിഭാഗത്തിൽ നൂറുശതമാനവുമാണ് പത്തിലെ വിജയം. ഫലം ഡിജി ലോക്കർ വഴിയും പരിശോധിക്കാമെന്ന്‌ ചീഫ് എക്‌സിക്യുട്ടീവ് ജോസഫ് ഇമാനുവൽ അറിയിച്ചു. ഇപ്രൂവ്‌മെന്റ് പരീക്ഷകൾ ജൂലായിൽ നടക്കും