
ന്യൂഡല്‍ഹി: രാജ്യവ്യാപക ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ ആരാഞ്ഞ് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം. 'ഭാരത് പഠേ ഓണ്‍ലൈന്‍' എന്നപേരില്‍ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന കാമ്പയിനിലൂടെയാണ് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്.
എച്ച്.ആര്.ഡി മന്ത്രാലയം, യു.ജി.സി എന്നിവയ്ക്ക് പുറമെ സംസ്ഥാന സര്‍ക്കാരുകളും വിവിധ സര്‍വകലാശാലകളും, കോളേജുകളും, സ്കൂളുകളുമുള്‍പ്പെടെ ഇതിനോടകം ഓണ്‍ലൈന്‍ പഠനത്തിനായി വിവിധ സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവയേക്കുറിച്ചുള്ള അഭിപ്രായങ്ങളും മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളും നല്‍കാനായാണ് കാമ്പയിന് സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികളും അധ്യാപകരും ഈ പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ്മന്ത്രി രമേഷ് പൊഖ്രിയാല്‍ പറഞ്ഞു.
bharatpadheonline.mhrd@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഏപ്രില്‍ 16 വരെ നിര്‍ദേശങ്ങളയയ്ക്കാം. കൂടാതെ ട്വിറ്ററില്‍ #BharatPadheOnline എന്ന ഹാഷ്ടാഗില് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കാം.
Content Highlights: HRD Ministry seeks suggestions to improve online education system amid lockdown
Published: 11 Apr 2020, 06:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented