കോഴിക്കോട്: കൊറോണ വൈറസ് സാന്നിധ്യം ഉള്ളതിനാല്‍ ആരോഗ്യ വകുപ്പ് നിര്‍ദേശത്തെ തുടര്‍ന്ന് മാര്‍ച്ച് 31 വരെ കോളേജുകള്‍ക്ക് നിയന്ത്രിത അവധി നല്‍കിയിരുന്നു. എന്നാല്‍ അധ്യാപകര്‍ക്ക് ഈ അവധി ബാധകമല്ല. അവര്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് കോളേജ് വിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ ഇറക്കി.

To advertise here,

ഇതിന്റെ ഭാഗമായി ക്ലാസുകള്‍, അസൈന്‍മെന്റുകള്‍, ഇന്റേണല്‍ പരീക്ഷ തുടങ്ങിയവ ഓണ്‍ലൈനായി നടത്തും.

ഇ-മെയില്‍, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവ വഴിയാകും അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കുക. കൂടാതെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കോളേജിന്റെ വികസനോന്മുഖ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും നിര്‍ദേശമുണ്ട്.

Content Highlights: Higher Education Department Directs College Professors to Conduct Online Lectures Due to Corona Outbreak