ന്യൂഡൽഹി: രാജ്യത്തെ ക്രിയേറ്റീവ് മേഖലയിലുള്ളവർക്ക് നിർമിത ബുദ്ധിയിൽ (എഐ) പ്രായോഗിക പരിശീലനം നൽകുന്നതിനായി കേന്ദ്ര സർക്കാർ പദ്ധതി. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസും (ഐഐസിടി) ഗൂഗിൾ, യുട്യൂബ് എന്നിവയുമായി സഹകരിച്ചാണ് ദേശീയ നൈപുണ്യ വികസന പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിയുടെ ഭാഗമായി 15,000 സ്കോളർഷിപ്പുകളാണ് വിദ്യാർത്ഥികൾക്കും യുവ പ്രൊഫഷണലുകൾക്കുമായി നൽകുന്നത്.
- തൊഴിൽ നൈപുണ്യം: മീഡിയ,എൻ്റർടൈൻമെന്റ്, ആനിമേഷൻ, ഗെയിമിങ്, ഡിജിറ്റൽ സ്റ്റോറിടെല്ലിങ് എന്നീ മേഖലകളിൽ എഐ ടൂളുകൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് വിദ്യാർത്ഥികളെ പഠിപ്പിക്കും.
-
പ്രായോഗിക അറിവ്: തിയറികൾക്കപ്പുറം തൊഴിലിടങ്ങളിൽ നേരിട്ട് പ്രയോഗിക്കാൻ കഴിയുന്ന കഴിവുകൾ വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം.
-
യുട്യൂബ് പരിശീലനം: ഡിജിറ്റൽ കണ്ടന്റ് ക്രിയേഷൻ രംഗത്തെ മികച്ച രീതികളെക്കുറിച്ചും യുട്യൂബ് പ്ലാറ്റ്‌ഫോമിനെക്കുറിച്ചും പ്രത്യേക പരിശീലനം ലഭിക്കും.
പരിശീലനം രണ്ട് ഘട്ടങ്ങളിലായി:
-
ഒന്നാം ഘട്ടം: തിരഞ്ഞെടുത്ത എല്ലാവർക്കും എഐയുടെ അടിസ്ഥാന കാര്യങ്ങളിൽ പരിശീലനം നൽകും. ഗൂഗിൾ കരിയർ സർട്ടിഫിക്കറ്റുകൾ, ഗൂഗിൾ ക്ലൗഡിന്റെ ജനറേറ്റീവ് എഐ പാഠ്യപദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
-
രണ്ടാം ഘട്ടം: ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വിപുലമായ പ്രായോഗിക പരിശീലനം ലഭിക്കും. നേരിട്ടുള്ള പ്രോജക്റ്റുകൾ, സ്റ്റോറിടെല്ലിങ് രീതികൾ, ഗൂഗിൾ എഐ ടൂളുകളിലെ അഡ്വാൻസ്ഡ് ട്രെയിനിങ് എന്നിവ ഇതിന്റെ ഭാഗമായിരിക്കും.
2026-ലെ കേന്ദ്ര ബജറ്റിൽ ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിങ് തുടങ്ങിയ ക്രിയേറ്റീവ് മേഖലകൾക്ക് നൽകിയ പ്രാധാന്യത്തിന്റെ തുടർച്ചയായാണ് പദ്ധതി. ഐഐസിടി മുംബൈയ്ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
Content Highlights: Collaboration between I&B Ministry, IICT Mumbai, Google, and YouTube., 15,000 scholarships available for students and young professionals.
Published: 25 Mar 2026, 12:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented