
ന്യൂഡല്‍ഹി: നാലുവര്‍ഷ ബിരുദം 75 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്ക് ഇനിമുതല്‍ നെറ്റ് പരീക്ഷയ്ക്കും പിഎച്ച്.ഡി.ക്കും അപേക്ഷിക്കാം. ഇവര്‍ക്ക് ജെ.ആര്.എഫ്. ഇല്ലാതെതന്നെ പിഎച്ച്.ഡി. നേടാനാകുമെന്നും യു.ജി.സി. ചെയര്മാന് ജഗദീഷ് കുമാര്‍ അറിയിച്ചു.
നിലവില്‍ നെറ്റ് പരീക്ഷയ്ക്ക് 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദമായിരുന്നു യോഗ്യത. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്കുപകരം ഓഫ്ലൈന് മോഡിലാണ് ഈവര്‍ഷത്തെ പരീക്ഷ നടത്തുന്നത്. എല്ലാ വിഷയങ്ങള്‍ക്കുമുള്ള പരീക്ഷ ജൂണ്‍ 16-ന് നടത്തും.
സംവരണവിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കില്‍ അഞ്ചുശതമാനത്തിന്റെ ഇളവ് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നെറ്റ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന് ശനിയാഴ്ച തുടങ്ങി. മേയ് പത്താണ് അവസാന തീയതി.
Content Highlights: four year graduates can do phd now
Published: 22 Apr 2024, 08:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented