എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാല 2024-25 അധ്യയനവർഷത്തേക്കുള്ള പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 5.75 സി.ജി.പി.എ.യോടുകൂടി എൻജിനിയറിങ്,/ടെക്നോളജി, ആർക്കിടെക്ചർ, ബേസിക് സയൻസസ്, അപ്ലൈഡ് സയൻസ്, മാത്തമാറ്റിക്സ്, കംപ്യൂട്ടർ അപ്ലിക്കേഷൻ എന്നിവയിൽ ബിരുദാനന്തര ബിരുദമോ, ഗവേഷണത്തിലൂടെ ലഭിച്ച എൻജിനിയറിങ്/ടെക്നോളജി ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. എസ്.സി., എസ്.ടി., ഒ.ബി.സി. (നോൺ ക്രീമിലെയർ), അംഗപരിമിതർ എന്നീ വിഭാഗത്തിലുള്ളവർക്ക് മിനിമം സി.ജി.പി.എ. 5.25 ആണ്. 7.75 സി.ജി.പി.എ.യോടുകൂടി എൻജിനിയറിങ്/ആർക്കിടെക്ചർ ബിരുദം നേടിയ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
എസ്.സി., എസ്.ടി., ഒ.ബി.സി., ഇ.ഡബ്ള്യു.എസ്. വിഭാഗക്കാർക്ക് 7.25 സി.ജി.പി.എ. വേണം.തിരഞ്ഞെടുത്ത ഫുൾടൈം ഗവേഷകർക്ക് സർവകലാശാലയുടെ ഫെലോഷിപ്പ് മൂന്നുവർഷത്തേക്ക് ലഭിക്കും. ഗവ. എൻജിനിയറിങ് കോളേജുകളിൽ ഗവേഷണം നടത്തുന്ന തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പും ലഭിക്കുന്നതാണ്.
അവസാനസെമസ്റ്ററിന് പഠിക്കുന്ന ബിരുദ, ബിരുദാനന്തരബിരുദ വിദ്യാർഥികൾ അവരുടെ അതുവരെ പ്രസിദ്ധീകരിച്ച പരീക്ഷകളുടെ ഗ്രേഡുകൾക്കൊപ്പമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.പ്രവേശനപ്പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശനപരീക്ഷയിൽ 50 ശതമാനം മാർക്ക് നേടുന്നവർക്ക് മാത്രമേ അഭിമുഖത്തിന് അർഹതയുണ്ടാവൂ. വിവരങ്ങൾക്ക്: ktu.edu.in | അവസാനതീയതി: ജൂൺ 20.
Content Highlights: phd at kerala technical university
Published: 02 Jun 2024, 10:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented