ന്യൂഡൽഹി: ഒന്നാം ക്ലാസ് പ്രവേശനപ്രായം അഞ്ചിൽനിന്ന് ആറാക്കണമെന്ന മാനദണ്ഡം ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരളമടക്കം ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കത്തയച്ചു. ആറുവയസ്സിലായിരിക്കണം ഒന്നാം ക്ലാസ് പ്രവേശനമെന്നാണ് ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശമെന്നും വ്യക്തമാക്കി. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി, ഛത്തീസ്ഗഢ് ഒഴികെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഇത് നടപ്പാക്കി.
2020-ൽ പുറത്തിറങ്ങിയ ദേശീയ വിദ്യാഭ്യാസനയത്തിലെ നിർദേശമനുസരിച്ചാണ് ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറുവയസ്സായി നിശ്ചയിച്ചത്.
ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കഴിഞ്ഞവർഷവും കേന്ദ്രം കത്തെഴുതിയിരുന്നു. കേരളത്തിൽ 2027 അക്കാദമിക് വർഷംമുതൽ നിർദേശം നടപ്പാക്കുമെന്നാണ് സൂചന.
Content Highlights: Center directs states including Kerala to implement 6 years age for 1st grade admission as per NEP 2020. Learn more about the changes.
Published: 04 Jan 2026, 08:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented