
ന്യൂഡൽഹി: ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് രണ്ട് തദ്ദേശീയ ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ മൂന്ന് ഭാഷകൾ നിർബന്ധമാക്കുന്ന സിബിഎസ്ഇ സർക്കുലറിനെതിരെ സുപ്രീം കോടതിയിൽ പുതിയ ഹർജി. ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്ന പുതിയ നയം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
വിദ്യാഭ്യാസ വിദഗ്ദ്ധയും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ഡോ. ഫൗസിയ ഖാനാണ് കോടതിയെ സമീപിച്ചത്. മെയ് 15-ന് സിബിഎസ്ഇ പുറപ്പെടുവിച്ച സർക്കുലർ തികച്ചും ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഹർജിയിലെ പ്രധാന വാദങ്ങൾ:
-
അധ്യാപകരുടെ കുറവ്: രാജ്യത്ത് നിലവിലുള്ള ഭാഷാ അധ്യാപകരുടെ കുറവിനെക്കുറിച്ച് സർക്കുലറിൽ തന്നെ പരാമർശിക്കുന്നുണ്ടെങ്കിലും, യാതൊരു പ്രായോഗിക പഠനവും നടത്താതെയാണ് തീരുമാനം നടപ്പിലാക്കാൻ സിബിഎസ്ഇ നിർബന്ധം പിടിക്കുന്നത്.
-
ഭാഷാ അടിച്ചേൽപ്പിക്കൽ: കൃത്യമായ വിദ്യാഭ്യാസപരമായ യുക്തിയില്ലാതെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദിയും, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംസ്‌കൃതവും നിർബന്ധിതമായി അടിച്ചേൽപ്പിക്കാൻ മാത്രമേ സർക്കുലർ ഉപകരിക്കൂ എന്ന് ഹർജിയിൽ വ്യക്തമാക്കുന്നു.
-
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലംഘനം: ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ ഹിന്ദിയോ സംസ്‌കൃതമോ നിർബന്ധമാക്കുന്നത് ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ലംഘനമാണെന്ന് എൻസിപി (ശരദ് പവാർ വിഭാഗം) നേതാവ് കൂടിയായ ഫൗസിയ ഖാൻ ഹർജിയിൽ ആരോപിച്ചു.
നേരത്തെ, മെയ് 27-ന് ഇതേ നയത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള മറ്റൊരു ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും സിബിഎസ്ഇക്കും നോട്ടീസ് അയച്ചിരുന്നു.
പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ:
ദേശീയ വിദ്യാഭ്യാസ നയം (NEP 2020), ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF-SE 2023) എന്നിവയ്ക്ക് അനുസൃതമായാണ് സിബിഎസ്ഇ പഠനപദ്ധതി പരിഷ്‌കരിച്ചത്.
Content Highlights: Former Maharashtra Minister Dr. Fauzia Khan has approached the Supreme Court seeking an immediate stay on the new CBSE circular mandating three languages—including two native Indian languages—for Class 9 students from July 1, arguing it faces teacher shortages and forcibly imposes Hindi and Sanskrit.
Published: 09 Jun 2026, 03:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented