
കൊച്ചി: വിദ്യാർഥികൾക്ക് ശാസ്ത്രീയമായ കരിയർ മാർഗ്ഗനിർദ്ദേശം നൽകുകയും അതിലൂടെ കൃത്യമായ കരിയർ വളർത്തിയെടുക്കാൻ സാധ്യമാക്കുകയും ചെയ്യുന്ന 'ഇ-ലേൺ' (e-Learn) ഏകജാലക കേന്ദ്ര സ്റ്റുഡന്റ്സ് സർവീസ് സെന്റർ എറണാകുളം ജില്ലയിൽ ചേരാനലൂരിൽ കരിയർ കൗൺസിലർ ഡോ. കെ വി സുമിത്രയുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു.
ചടങ്ങിൽ പ്രമുഖ ക്യാൻസർ രോഗ വിദഗ്ദ്ധ ഡോ. ചിത്ര താര കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഏകജാലക കരിയർ കൗൺസിലിംഗ് കേന്ദ്ര സഹസ്ഥാപകരും ഡയറക്ടർമാരുമായ സുധീർ ഖൈസ്, ഗിരീഷ് കെ. പി എന്നിവരാണ് വിദ്യാർഥികൾക്കായി ഈ നൂതന സംരംഭാശയം ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ പിൻ കോഡ് അടിസ്ഥാനത്തിൽ ഇതിനകം മുന്നൂറിലേറെ ഏക ജാലക കരിയർ കൗൺസിലിംഗ് കേന്ദ്രങ്ങൾ ഇവരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
പ്രമുഖ കരിയർ കോച്ച് ജോബിൻ കുര്യക്കോസ്, കരിയർ കൗൺസിലറും സൈക്കോമെട്രിക് വിദഗ്ധനുമായ ശരത് എസ്. കുറുപ്പ് എന്നിവരുടെ പ്രൊഫഷണൽ സേവനവും മാർഗ്ഗനിർദ്ദേശങ്ങളും ഈ കേന്ദ്രങ്ങളുടെ പ്രത്യേകതയാണ്.
സൃഷ്ടി കരിയേഴ്സ് എന്ന പേരിൽ തുടങ്ങിയ ഈ സ്ഥാപനത്തിൻ്റെ മാനേജിംഗ് ഡയറക്ടറർ ഡോ. കെ. വി. സുമിത്ര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അൽ അമീൻ പബ്ലിക് സ്കൂൾ മാനേജരും സി.ബി.എസ്.ഇ സ്കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റുമായ അഡ്വ. ടി. പി. എം. ഇബ്രാഹിം ഖാൻ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ബെന്നി ഫ്രാൻസിസ് (ചേരാനല്ലൂർ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ), റോസ് മേരി( അഞ്ചാം വാർഡ് മെംബർ), ശശിധരൻ (എസ്.എൻ.ഡി.പി), അനൂപ് ( എസ് എൻ ഡി പി) സഞ്ജീവൻ എം. എസ് (ബ്യൂറോ ചീഫ്, കേരള കൗമുദി) എന്നിവർ ആശംസകൾ നേർന്നു. സൃഷ്ടി കരിയേഴ്സ് സി.ഇ.ഒ ആദർശ് സത്യൻ സി സ്വാഗതവും സി.ഒ.ഒ ഐശ്വര്യ സത്യൻ സി നന്ദിയും രേഖപ്പെടുത്തി.
Content Highlights: New e-Learn single-window career guidance center opens in Cheranalloor, Kochi. Get expert counseling and build your ideal career path.
Published: 09 Jan 2026, 09:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented