
അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സ്‌കൂള്‍ ഓഫ് നാനോസയന്‍സസ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തില്‍ പുതിയതായി ആരംഭിക്കുന്ന ആധുനിക കോഴ്‌സുകളായ എം.ടെക്., എം.എസ്സി., ബി.എസ്സി. (ഓണേഴ്‌സ്) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
എം.ടെക്. പ്രോഗ്രാം: നാനോ ഇലക്ട്രോണിക്‌സ് & നാനോ എന്‍ജിനീയറിങ്
നാനോ ശാസ്ത്രസാങ്കേതികത ഉപയോഗിച്ചുകൊണ്ടുള്ള അത്യാധുനിക ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ രൂപകല്‍പനയാണ് പഠന വിഷയം.
യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നാനോടെക്നോളജി / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്/ ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/ കെമിക്കല്‍ എന്‍ജിനീയറിങ്/എയ്‌റോനോട്ടിക്‌സ് എന്‍ജിനീയറിങ്/ പോളിമര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ്/മെക്കാനിക്കല്‍ എന്‍ജിനീയറിങ്/ മെക്കാട്രോണിക്‌സ് എന്‍ജിനീയറിങ്/ മെറ്റീരിയല്‍ സയന്‍സ് എന്‍ജിനീയറിങ്/ മെറ്റല്ലേര്‍ജിക്കല്‍ എന്‍ജിനീയറിങ്/ ന്യൂക്ലിയര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ബയോമെഡിക്കല്‍ എന്‍ജിനീയറിങ്/ ബയോടെക്‌നോളജി എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധപ്പെട്ട എന്‍ജിനീയറിങ് കോഴ്‌സുകളില്‍ നേടിയ ബി. ഇ./ ബി. ടെക്. അഥവാ തത്തുല്യ ബിരുദം.
അല്ലെങ്കില്‍
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60% മാര്‍ക്കോടെ, നാനോടെക്‌നോളജി/ ഫിസിക്‌സ്/കെമിസ്ട്രി/മെറ്റീരിയല്‍ സയന്‍സ്/അപ്ലൈഡ് സയന്‍സ് / ഇലക്ട്രോണിക്‌സ് / ബയോടെക്‌നോളജി / ബയോമെഡിക്കല്‍ സയന്‍സ് എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധപ്പെട്ട സയന്‍സ് കോഴ്‌സുകളില്‍ നേടിയ എം.എസ്സി അഥവാ തത്തുല്യ എം.എസ്സി ബിരുദം.
എം.എസ്സി പ്രോഗ്രാം: നാനോ ഇലക്ട്രോണിക്‌സ് & നാനോ എന്‍ജിനീയറിങ്
യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നാനോടെക്‌നോളജി / ഫിസിക്‌സ് / കെമിസ്ട്രി / മെറ്റീരിയല്‍ സയന്‍സ് / അപ്ലൈഡ് സയന്‍സ് / ഇലക്ട്രോണിക്‌സ് / ഫിസിക്‌സ് വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / മാത്തമാറ്റിക്‌സ് / ബയോടെക്‌നോളജി / ബയോമെഡിക്കല്‍ സയന്‍സ് എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധപ്പെട്ട സയന്‍സ് കോഴ്‌സുകളില്‍ നേടിയ ബി. എസ് സി ബിരുദം അഥവാ തത്തുല്യം.
ബി. എസ് സി. (ഓണേഴ്‌സ്) പ്രോഗ്രാം: മോളിക്കുലാര്‍ മെഡിസിന്‍ (വിത്ത് റിസര്‍ച്ച്)
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ് ടു. പുതിയ ദേശീയ വിദ്യാഭ്യാസനയമനുസരിച്ച് പിന്നീടുള്ള അഞ്ച് വര്‍ഷത്തേയ്ക്ക് നേരിട്ടുള്ള പിഎച്ച്. ഡി. പ്രവേശനം ലഭിക്കും.
എന്‍ട്രന്‍സ് പരീക്ഷ ഇല്ല; യോഗ്യതാ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിലൂടെയായിരിക്കും പ്രവേശനം.
ഓണ്‍ലൈനായി (https://aoap.amrita.edu/cappg-22/index/) വേണം അപേക്ഷിക്കുവാന്‍. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15.
ഓഗസ്റ്റില്‍ ക്ലാസുകള്‍ ആരംഭിക്കും. ഇമെയില്‍: nanoadmissions@aims.amrita.edu. ഫോണ്‍: 0484 2858750, 08129382242. കൂടുതല്‍ വിവരങ്ങള്‍ക്ക് https://amrita.edu/nano/ സന്ദര്‍ശിക്കുക.
Content Highlights: Amrita Center for Nanoscience and Molecular Medicine (ACNSMM)
Published: 23 Jun 2022, 12:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented