ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ ഒഴിവുകള്‍. എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികയിലാണ് ഒഴിവുകള്‍. 400 ഒഴിവുകളാണുള്ളത്. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. തസ്തികയെ കുറിച്ചുള്ള വിശദനോട്ടിഫിക്കേഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

To advertise here,

നേരിട്ടുള്ള അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. അഭിമുഖത്തിന് ശേഷം ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഗേറ്റ് 2023, 2024,2025 എന്നിവയിലെ സ്‌കോര്‍ പരിഗണിച്ചായിരിക്കും അവസാന ലിസ്റ്റ് ഇടുന്നത്. ശേഷം ഈ സ്‌കോറും അഭിമുഖത്തിലെ സ്‌കോറും പരിഗണിച്ച് ജോലിയിലേക്ക് പരിഗണിക്കും.

ഗേറ്റ് 2023, ഗേറ്റ് 2024, ഗേറ്റ് 2025 എന്നിവയില്‍ നിശ്ചിത സ്‌കോര്‍ ലഭിച്ചവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരം. 2022 ഉം അതിന് മുന്‍പുള്ള വര്‍ഷങ്ങളിലേയും സ്‌കോര്‍ പരിഗണിക്കില്ല.

ജനറല്‍,ഇഡബ്യുഎസ്,ഒബിസി വിഭാഗത്തിലുള്ള പുരുഷന്‍മാര്‍ക്ക് മാത്രം അപേക്ഷ ഫീസ് നല്‍കണം. 500 രൂപയും അതിനോടൊപ്പം ബാങ്ക് ചാര്‍ജും അടയ്ക്കണം.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30

വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:https://npcilcareers.co.in/MainSiten/default.aspx