
കോമൺ യൂണിവേഴ്സിറ്റി എൻട്രൻഡ് ടെസ്റ്റ് - അണ്ടർ ഗ്രാജ്വേറ്റ് (സി.യു.ഇ.ടി. - യു.ജി.) 2023 അടിസ്ഥാനമാക്കി വിവിധ സർവകലാശാലകളിലെ ബിരുദതല പ്രവേശനത്തിന് അർഹത നേടിയവർക്ക് ബന്ധപ്പെട്ട സർവകലാശാലകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓരോ സർവകലാശാലയും നടത്തുന്ന പ്രോഗ്രാമുകൾക്ക് ബാധകമായ യോഗ്യതാ വ്യവസ്ഥകൾ (സി.യു.ഇ.ടി.-യു.ജി.യിൽ അഭിമുഖീകരിച്ചിരിക്കേണ്ട ടെസ്റ്റ് പേപ്പറുകൾ ഉൾപ്പെടെയുള്ള വ്യവസ്ഥകൾ) തൃപ്തിപ്പെടുത്തണം. ഇതിന്റെ വിവരങ്ങൾ ബന്ധപ്പെട്ട സർവകലാശാലയുടെ വെബ്സൈറ്റിലും പ്രോസ്പെക്ടസിലും ലഭിക്കും. ചില സർവകലാശാലകളും പ്രോഗ്രാമുകളും:
സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കർണാടക
- ബി.എസ്‌സി. -സൈക്കോളജി, ജ്യോഗ്രഫി, കെമിസ്ട്രി, ലൈഫ് സയൻസസ്, ജിയോളജി, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്. ബി.എ. -ഇക്കണോമിക്സ്, ഇംഗ്ലീഷ്, സോഷ്യൽ വർക്ക്, ഹിസ്റ്ററി (എല്ലാം നാല് വർഷം) - എല്ലാം സി.യു.ഇ.ടി. -യു.ജി. അടിസ്ഥാനമാക്കി പ്രവേശനം
- ബി.ടെക്. - മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്‌ട്രിക്കൽ എൻജിനിയറിങ് (എല്ലാം നാല് വർഷ പ്രോഗ്രാമുകൾ). ബി.ബി.എ. (മൂന്ന് വർഷം).
- ബി.ടെക്. - മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ്, ബി.ബി.എ. പ്രവേശനം സി.യു.ഇ.ടി. സ്കോർ പരിഗണിച്ചും ബി.ടെക്. - ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്‌ട്രിക്കൽ എൻജിനിയറിങ് പ്രവേശനം സി.യു.ഇ.ടി. യു.ജി./ജെ.ഇ.ഇ. മെയിൻ സ്കോർ പരിഗണിച്ചും നടത്തും. അപേക്ഷ ജൂലായ് 26 വരെ. വിവരങ്ങൾക്ക്: cukcuet.samarth.edu.in
പോണ്ടിച്ചേരി യൂണിവേഴ്സിറ്റി
അഞ്ച് വർഷ ഇൻ്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജുവറ്റ് പ്രോഗ്രാമുകൾ: എം.എസ്‌സി. - അപ്ലൈഡ് ജിയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്. എം.എ. - ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സോഷ്യൽ ആൻഡ് ഇക്കണോമിക് അഡ്മിനിസ്ട്രേഷൻ ആൻഡ് ലോ. അപേക്ഷ ജൂലായ് 27-ന് വൈകീട്ട് അഞ്ചുവരെ. വിവരങ്ങൾക്ക്: www.pondiuni.edu.in
ഹൈദരാബാദ് യൂണിവേഴ്സിറ്റി
അഞ്ച് വർഷ ഇൻറഗ്രേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ: ഇൻറഗ്രേറ്റഡ് എം.എസ്‌സി. - മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, അപ്ലൈഡ് ജിയോളജി, ഹെൽത്ത് സൈക്കോളജി. ഇൻറഗ്രേറ്റഡ് എം.എ. - തെലുഗു, ഹിന്ദി, ലാംഗ്വേജ് സയൻസസ്, ഉറുദു, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ആന്ത്രോപ്പോളജി. ആറ് വർഷ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് ഇൻ ഒപ്റ്റോമട്രി. അപേക്ഷ ജൂലായ് 30 വരെ. വിവരങ്ങൾക്ക്: acad.uohyd.ac.in
ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (ഇ.എഫ്.എൽ.യു.)
ഹൈദരാബാദ് കാമ്പസ്: ബി.എ. (ഓണേഴ്സ്/റിസർച്ച്) - ഇംഗ്ലീഷ്, അറബിക്, ചൈനീസ്, ഫ്രഞ്ച്, ജർമൻ, ജാപ്പനീസ്, കൊറിയൻ, പേർഷ്യൻ, റഷ്യൻ, സ്പാനിഷ്, ഇറ്റാലിയൻ, പെർഫോമൻസ് ആർട്സ് ഹ്യുമാനിറ്റീസ്, ഡിജിറ്റൽ കമ്യൂണിക്കേഷൻ.
റീജണൽ കാമ്പസ് ഷില്ലോങ്:ഇംഗ്ലീഷ്; ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ
റീജണൽ കാമ്പസ് ലക്നൗ: ഇംഗ്ലീഷ് അപേക്ഷ ജൂലായ് 31 വരെ. വിവരങ്ങൾക്ക്: www.efluniversity.ac.in
ഡോ. ബി.ആർ. അംബേദ്കർ യൂണിവേഴ്സിറ്റി, ഡൽഹി
ബി.ബി.എ.. ബി.വൊക്. - ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മാനേജ്മെൻ്റ്, ഏർളി ചൈൽഡ് ഹുഡ് സെൻ്റർ മാനേജ്‌മെൻ്റ് ആൻഡ് ഓൺട്രപ്രണേർ, അക്കൗണ്ടിങ് ആൻഡ് ഫൈനാൻസ്. ബി.എ.: സസ്റ്റെയിനബിൾ അർബനിസം, ലോ ആൻഡ് പൊളിറ്റിക്സ്, ഗ്ലോബൽ സ്റ്റഡീസ്, സോഷ്യൽ സയൻസസ്. ബി.എ. (ഓണേഴ്സ്) - ഹിസ്റ്ററി, സൈക്കോളജി, സോഷ്യൽ സയൻസസ് ആൻഡ് ഹ്യുമാനിറ്റീസ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, മാത്തമാറ്റിക്സ്. അപേക്ഷ ജൂലായ് 31 വരെ നൽകാം. വിവരങ്ങൾക്ക്: aud.ac.in
Content Highlights: CUET UG 2023, cuet ug, pondicheery university, karnataka university, IFLU, ambedkar university
Published: 26 Jul 2023, 10:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented