ന്യൂഡൽഹി: കോവിഡ്-19 രോഗബാധ തടയുന്നതിനായി ചാലഞ്ചുമായി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം. ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷനും (എഐസിടിഇ) ഫോർജ്, ഇന്നോവേഷ്യോകുറിസ് എന്നിവയും സംയുക്തമായി 'സമാധാൻ' എന്ന ഓൺലൈൻ ചാലഞ്ചാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

To advertise here,

കൊറോണ വൈറസിനെ തടയാനുള്ള നൂതന മാർഗങ്ങൾ വിദ്യാർഥികൾക്ക് ഈ ചാലഞ്ചിന്റെ ഭാഗമായി നിർദേശിക്കാം. മികച്ച നിർദേശങ്ങൾ സർക്കാർ, ആരോഗ്യ സ്ഥാപനങ്ങൾ സ്വീകരിക്കും. ഇതുകൂടാതെ ജനങ്ങളെ ബോധവൽക്കരിക്കാനും വിവരങ്ങൾ കൈമാറാനും ഈ സംവിധാനം ഉപയോഗിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

വിദ്യാർഥികൾക്കും അധ്യാപകർക്കും ഏപ്രിൽ 14 വരെ ഈ ചാലഞ്ചിനായി അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 25-നകം ചാലഞ്ചിലെ വിജയികളെ പ്രഖ്യാപിക്കും.

Content Highlights: Central Human resource ministry launched new challenge to fight covid-19