ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ പ്രശംസനേടിയ പാഠ്യപദ്ധതിയായ സി.ബി.എസ്.ഇ.-ഇന്റർനാഷണൽ (സി.ബി.എസ്.ഇ.-ഐ.) രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ നടപടികളുമായി കേന്ദ്രം. 2010-ൽ അവതരിപ്പിച്ചതുമുതൽ 26 രാജ്യങ്ങളിലായി 240 സ്കൂളുകളിൽ സി.ബി.എസ്.ഇ.-ഐ. പഠിപ്പിക്കുന്നുണ്ട്.

To advertise here,

പാഠ്യപദ്ധതിയുടെ ഫലപ്രാപ്തിയും അന്തർദേശീയ നിലവാരവുമായുള്ള വിന്യാസവും തിരിച്ചറിഞ്ഞ് ആഗോളതലത്തിൽ കൂടുതൽ രാജ്യങ്ങളിലേക്ക് വിപുലീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

മറ്റു രാജ്യങ്ങളിലെ, പ്രത്യേകിച്ച് വികസിത രാജ്യങ്ങളിലെ സ്കൂൾ ബോർഡുകളുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് തീരുമാനം. ഈവർഷം ഇന്ത്യ ജി-20 അധ്യക്ഷസ്ഥാനം വഹിക്കുന്നതിനാൽ, ലോകമെമ്പാടുമുള്ള സ്കൂൾ ബോർഡുകളുമായുള്ള പങ്കാളിത്തം വർധിപ്പിക്കുന്നത് ഇന്ത്യൻവിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ വർധിപ്പിക്കും.

അന്താരാഷ്ട്ര ബോർഡ് വിപുലീകരിക്കുന്നതിലൂടെ, വിദ്യാർഥികൾക്ക് ആഗോളസാധ്യതകളിലേക്ക് പ്രവേശം നൽകാനും ക്രോസ്-കൾച്ചറൽ ലേണിങ് പ്രോത്സാഹിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെടുത്തിയാണ് ഇത് വിപുലീകരിക്കുക.