ന്യൂഡല്‍ഹി: അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ദൃശ്യത്തിനൊപ്പം ശബ്ദവും പകര്‍ത്താന്‍കഴിയുന്ന സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സിബിഎസ്ഇ നിര്‍ദേശിച്ചു. സ്‌കൂളിലും പരിസരങ്ങളിലും സുരക്ഷയുറപ്പാക്കാനാണിത്.

To advertise here,

വഴികള്‍, ഇടനാഴികള്‍, ലോബികള്‍, പടിക്കെട്ടുകള്‍, ക്ലാസ്മുറികള്‍, ലാബുകള്‍, ലൈബ്രറികള്‍, കാന്റീന്‍, സ്റ്റോര്‍മുറി, മൈതാനം, മറ്റു പൊതുവിടങ്ങള്‍ എന്നിവിടങ്ങളിലാണ് സിസിടിവി ക്യാമറകള്‍ വെക്കേണ്ടത്. ഇവ തത്സമയം നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ടാകണം.

ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും സൂക്ഷിച്ചിരിക്കണം. ആവശ്യമെങ്കില്‍ അധികൃതര്‍ക്ക് പരിശോധിക്കാനാണിതെന്നും സിബിഎസ്ഇ സ്‌കൂളുകള്‍ക്കുള്ള നിര്‍ദേശത്തില്‍ പറഞ്ഞു. അഫിലിയേഷന്‍ തുടരാന്‍ സ്‌കൂളുകള്‍ ഈ നിര്‍ദേശം പാലിച്ചിരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.