മലപ്പുറം: കാലിക്കറ്റ് സർവകലാശാല ബിഎ മൂന്നാം സെമസ്റ്റർ പാഠ്യപദ്ധതിയിൽനിന്ന് റാപ്പർ വേടന്റെ പാട്ടും ഗായിക ഗൗരിലക്ഷ്മിയുടെ കഥകളിസംഗീതവും നീക്കില്ല. യുജി മലയാളം പഠനബോർഡ് അധ്യക്ഷൻ ഡോ. എം.എസ്. അജിത് ഇക്കാര്യം മാതൃഭൂമിയെ അറിയിച്ചു.
വൈസ് ചാൻസലർ നിയോഗിച്ചതനുസരിച്ച് വിഷയം പരിശോധിച്ച മുൻ മലയാളവിഭാഗം മേധാവി ഡോ. എം.എം. ബഷീർ, വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിട’വും ഗൗരിലക്ഷ്മിയുടെ കഥകളിസംഗീതവും പാഠപദ്ധതിയിൽനിന്ന് നീക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. ആ ശുപാർശ തള്ളിയാണ് പഠനബോർഡ് തീരുമാനമെടുത്തത്.
പാഠപുസ്തകത്തിൽ വേടന്റെയും ഗൗരിയുടെയും രചനകൾ ഉൾപ്പെടുത്തരുതെന്നാവശ്യപ്പെട്ട് അഞ്ച് പരാതികൾ സർവകലാശാലയ്ക്ക് കിട്ടിയിരുന്നു. തുടർന്നാണ് വിസി വിദഗ്ധസമിതിയെ നിയോഗിച്ചത്. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് മലയാളം യുജി പഠനബോർഡാണ്. ഇപ്പോൾ പാഠഭാഗങ്ങൾ നീക്കില്ലെന്ന് ബോർഡ് അധ്യക്ഷൻ വ്യക്തമാക്കി. ഡോ. എം.എം. ബഷീറിന്റെ റിപ്പോർട്ടിന് നിയമസാധുതയില്ലെന്നും അദ്ദേഹം പറഞ്ഞു. പാഠഭാഗം മാറ്റുന്നതിനെതിരേ മന്ത്രി വി. ശിവൻകുട്ടിയും എസ്എഫ്ഐയും ഇടത് അനുകൂലസംഘടനകളും രംഗത്തെത്തിയിരുന്നു.
Content Highlights: Calicut University UG Malayalam board rejects recommendation to remove Vedan, Gowry Lekshmi music
Published: 18 Jul 2025, 09:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented