സി.എ ഫൈനല്‍ എക്‌സാം തീയതി നീട്ടിവെച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ). ദീപാവലി മൂലമാണ് പരീക്ഷ മാറ്റിവെയ്ക്കുന്നത്.

To advertise here,

നവംബര്‍ മൂന്ന് മുതല്‍ 13 വരെയാണ് സി.എ ഫൈനല്‍ പരീക്ഷകള്‍ നടക്കുക. ഗ്രൂപ്പ് വണ്‍ പരീക്ഷകള്‍ നവംബര്‍ 3,5,7 തീയതികളിലും ഗ്രൂപ്പ് രണ്ട് പരീക്ഷകള്‍ നവംബര്‍ 9,11,13 തീയതികളിലും നടക്കും. 

അതേസമയം ഇന്റര്‍നാഷണല്‍ ടാക്‌സേഷന്‍- അസെസ്‌മെന്റ് ടെസ്റ്റ്, ഇന്‍ഷുറന്‍സ് ആന്‍ഡ് റിസ്‌ക് മാനേജ്‌മെന്റ് ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ തീയതികളില്‍ മാറ്റമില്ല.