ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യ സിഎ ഫലം പ്രസിദ്ധീകരിച്ചു. ന്യൂഡല്‍ഹി സ്വദേശി ശിവം മിശ്ര 83.33 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനത്തെത്തി. 500 മാര്‍ക്കാണ് ഇദ്ദേഹം പരീക്ഷയില്‍ നേടിയത്. ഡല്‍ഹി സ്വദേശി വര്‍ഷ അറോറ 80 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനം നേടി. 480 മാര്‍ക്കാണ് ഇവര്‍ നേടിയത്. മുംബൈ സ്വദേശികളായ കിരണ്‍ രാജേന്ദ്ര സിംഗ് മനറാള്, ഗില്മാന് സാലിം അന്‍സാരി എന്നിവര്‍ 79.50 ശതമാനത്തോടെ മൂന്നാം സ്ഥാനം സ്വന്തമാക്കി. 477 മാര്‍ക്കാണ് ഇരുവരും നേടിയത്.
74,887 പേരെഴുതിയ പരീക്ഷയില്‍ 20479 പേരാണ് യോഗ്യത നേടിയത്.പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാവുന്നതാണ്. രജിസ്ട്രേഷന് നമ്പര്‍, ലോഗിന്‍ ഐഡി എന്നില ഉപയോഗിച്ചാണ് ഔദ്യോഗിക വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യേണ്ടത്.
വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം: icai.nic.in.
Content Highlights: CA Results 2024 Out
Published: 11 Jul 2024, 03:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented