
സിഡ്നി: ബ്രിട്ടന് പിന്നാലെ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കും അവിദഗ്ധതൊഴിലാളികള്ക്കുമുള്ള വിസകളില്‍ നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി ഓസ്ട്രേലിയ. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കുടിയേറ്റം പകുതിയായി കുറയ്ക്കുകയാണ് ലക്ഷ്യം.
2022-23ല്‍ കുടിയേറ്റക്കാരുടെ എണ്ണം 510,000 എന്ന റെക്കോര്‍ഡ് സംഖ്യയിലെത്തുമെന്നതിനാലാണ് വിസാചട്ടങ്ങള്‍ പുനക്രമീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അടുത്ത രണ്ട് വര്‍ഷം കൊണ്ട് കുടിയേറ്റം കോവിഡിന് മുന്‍പുണ്ടായിരുന്ന ശരാശരി കണക്കായ കാല് ലക്ഷത്തിലേക്ക് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ നയപ്രകാരം, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഇംഗ്ലീഷ് പരീക്ഷകളില്‍ ഉയര്‍ന്ന സ്കോര്‍ ആവശ്യമാണ്. കൂടാതെ പഠനശേഷം ഓസ്ട്രേലിയയില്‍ തുടരുന്നതിനും കടുത്ത നിയന്ത്രണങ്ങളുണ്ടാവും. അതേസമയം ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമായ തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് സ്പെഷ്യലിസ്റ്റ് വിസ ഗണത്തിലുള്‍പ്പെടുത്തി റിക്രൂട്ട്മെന്റ്, പി.ആര് നടപടിക്രമങ്ങള്‍ സുഗമമാക്കും.
കുടിയേറ്റത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തുന്നതെന്ന് ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒ നീല്‍ അറിയിച്ചു. 2022-23 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പേര് കുടിയേറിയത് വിദ്യാര്‍ഥി വിസയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഓസ്ട്രേലിയയിലെ കുടിയേറ്റ സംവിധാനം തകിടം മറിഞ്ഞിരിക്കുകയാണെന്നും അത് 'സുസ്ഥിര തലത്തിലേക്ക്' കൊണ്ടുവരേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് നേരത്തേ പറഞ്ഞിരുന്നു.
Content Highlights: Australia Tightens Visa Rules: Focus On English Scores, Extended Stay
Published: 12 Dec 2023, 12:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented