എൻജിനിയറിങ് റാങ്ക് പ്രസിദ്ധീകരിച്ചതോടെ ഓപ്ഷൻ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികളിലേക്ക് വിദ്യാർഥികൾ തയ്യാറെടുപ്പ് തുടങ്ങുകയായി.
എൻജിനിയറിങ് പഠനമേഖല തിരഞ്ഞെടുക്കുമ്പോൾ ഓരോ ബ്രാഞ്ചിനെക്കുറിച്ചും ശരിക്കും അറിഞ്ഞിരിക്കണം. ഓരോ ബ്രാഞ്ചിലും എന്തെല്ലാം പഠിക്കണം, കോഴ്‌സ് ഘടന, പഠനത്തിനുശേഷം ഏതെല്ലാം മേഖലയിലാണ് ജോലി തുടങ്ങിയ വിവരങ്ങൾ മനസ്സിലാക്കണം. കൂടാതെ, പ്രവേശനത്തിന് കഴിഞ്ഞവർഷത്തെ അവസാന റാങ്ക് നില, ഫീസ് എന്നീ വിവരങ്ങളും അറിയണം. ഇതെല്ലാം അറിയാൻ മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിക്കുന്ന പ്രൊഫഷണൽ കോഴ്സ് ഗൈഡൻസ് സെമിനാർ ആസ്ക് എക്സ്പേർട്ട് 2023-ൽ പങ്കെടുക്കാം.
കഴിഞ്ഞവർഷത്തെ അവസാന റാങ്ക് ഉൾപ്പെടുന്ന കൈപ്പുസ്തകം സെമിനാറിൽ പങ്കെടുക്കുന്നവർക്ക് നൽകും. ഓപ്ഷൻ രജിസ്റ്റർചെയ്യാൻ ഇത് സഹായിക്കും.
എൻജിനിയറിങ് ഇഷ്ടപ്പെട്ട ബ്രാഞ്ചും കോളേജും തിരഞ്ഞെടുക്കുന്ന ഓപ്ഷൻ രജിസ്ട്രേഷൻ എങ്ങനെ, അലോട്മെന്റ് നടപടിക്രമങ്ങൾ എന്നിവ സെമിനാറിൽ പ്രവേശനപരീക്ഷ മുൻ ജോയന്റ് കമ്മിഷണർ ഡോ. എസ്. രാജൂകൃഷ്ണൻ വിശദീകരിക്കും.
ബ്രാഞ്ചുകൾ, എന്തെല്ലാം പഠിക്കണം, ജോലിസാധ്യതകൾ തുടങ്ങിയവയെക്കുറിച്ച് കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗം മുൻപ്രൊഫസർ ഡോ. കെ.എ. നവാസ് ക്ലാസെടുക്കും. കൂടാതെ മെഡിക്കൽ, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകൾ, ജെ.ഇ.ഇ. മെയിൻ, അഡ്വാൻസ്ഡ് അടിസ്ഥാനമാക്കിയുള്ള ജോസ പ്രവേശനനടപടികൾ വിദഗ്ധർ വിശദീകരിക്കും. സംശയങ്ങൾ വിദഗ്ധരോട് നേരിട്ട് ചോദിക്കാം. കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (കുസാറ്റ്)യിലെ പ്രവേശനനടപടികളും അറിയാം.
പങ്കെടുക്കുന്ന വിദ്യാർഥിക്ക് (രക്ഷിതാവ് ഉൾപ്പെടെ) 350 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. കൈപ്പുസ്തകം, ഉച്ചഭക്ഷണം എന്നിവ സൗജന്യമാണ്.
Content Highlights: Ask Expert 2023, engineering, b.tech, career guidance, professional course, btech courses
Published: 20 Jun 2023, 12:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented