ബിരുദ, ബിരുദാനന്തര ബിരുദ, പിഎച്ച്ഡി വിദ്യാർഥികൾക്കായി വിവിധ ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ ആരംഭിച്ച് ഗൂഗിൾ. 2026 വർഷത്തിൽ സാങ്കേതിക ഗവേഷണ പഠന മേഖലകളിലെ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം ലഭിക്കുക. അവസരം ലഭിക്കുന്ന വിദ്യാർഥികൾക്ക് ശമ്പളത്തോട് കൂടിയുള്ള ഇന്റേൺഷിപ്പ്, അപ്രന്റിസ്ഷിപ്പ് പ്രോഗ്രാമുകളിൽ പങ്കെടുക്കാം.
ഇന്ത്യയിലും വിദേശത്തുമായി ചെയ്യാവുന്ന വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാൻ അവസരമുണ്ട്. ഇന്ത്യയിൽ കർണാടക, മഹാരാഷ്ട്ര, ഹൈദരാബാദ്, തെലങ്കാന, എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന ഗൂഗിൾ ഓഫീസുകളിൽ ഇന്റേൺഷിപ്പ് ചെയ്യാം. ഇവിടെ ലഭ്യമായ പ്രോഗ്രാമുകൾ:
- സിലിക്കൺ എൻജിനീയറിങ് ഇന്റേൺ പിഎച്ച്ഡി (Summer 2026)
- സോഫ്റ്റ്‌വെയർ എൻജിനീയറിങ് പിഎച്ച്ഡി ഇന്റേൺ
- സ്റ്റുഡന്റ് റിസർച്ചർ 2026
സിലിക്കൺ എൻജിനിയറിങ് ഇന്റേൺ:
കംപ്യൂട്ടർ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ് അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട സാങ്കേതിക മേഖലകളിൽ ഗവേഷണം ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
സോഫ്റ്റ്‌വെയർ എൻജിനീയറിങ് പിഎച്ച്ഡി ഇന്റേൺ:
സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മേഖലയിൽ പിഎച്ച്ഡി ചെയ്യുന്നവർക്കാണ് ഈ വിഭാഗത്തിൽ അവസരം ലഭിക്കുക. 12 മുതൽ 14 ആഴ്ച വരെ നീണ്ടുനിൽക്കുന്ന ഇന്റേൺഷിപ്പായിരിക്കും.
സ്റ്റുഡന്റ് റിസർച്ചർ പ്രോഗ്രാം:
കംപ്യൂട്ടർ സയൻസ്, ലിംഗ്വിസ്റ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ്, ഓപ്പറേഷൻസ് റിസർച്ച്, ഇക്കണോമിക്‌സ്, നാച്ചുറൽ സയൻസസ് എന്നീ മേഖലകളിൽ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർഥികൾക്ക് ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സാമൂഹിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്ന വിവിധ പ്രൊജക്ടുകളിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കും.
എല്ലാ പ്രോഗ്രാമുകൾക്കും അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31 ആണ്. പ്രോഗ്രാമുകളെ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങൾക്ക് ഗൂഗിളിന്റെ ഔദ്യോഗിക കരിയർ പേജ് പരിശോധിക്കുക.
Content Highlights: Google announces paid internships for UG, PG, and PhD students in technical research for 2026. Apply by March 31 for global and India-based roles.
Published: 25 Jan 2026, 09:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented