ചണ്ഡീഗഢ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പി.ജി.ഐ.എം.ഇ. ആര്‍.) എം.എസ്‌സി. നഴ്‌സിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിങ്, മെന്റല്‍ ഹെല്‍ത്ത് (സൈക്യാട്രിക്) നഴ്‌സിങ്, ചൈല്‍ഡ് ഹെല്‍ത്ത് (പീഡിയാട്രിക്) നഴ്‌സിങ്, ഒബ്സ്റ്റട്രിക് ആന്‍ഡ് ഗൈനക്കോളജിക്കല്‍ നഴ്‌സിങ്, മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്‌സിങ് (സബ് സ്‌പെഷ്യാലിറ്റികള്‍-ക്രിട്ടിക്കല്‍ കെയര്‍, കാര്‍ഡിയോ വാസ്‌കുലാര്‍ ആന്‍ഡ് തൊറാസിക്, ഓങ്കോളജി, ന്യൂറോളജി ആന്‍ഡ് ന്യൂറോ സര്‍ജിക്കല്‍, നെഫ്‌റോളജി ആന്‍ഡ് യൂറോളജി, ഓര്‍ത്തോപീഡിക് ആന്‍ഡ് റീഹാബിലിറ്റേഷന്‍, ഗ്യാസ്‌ട്രോ എന്റോളജി) എന്നീ സ്‌പെഷ്യാലിറ്റികളിലാണ് പ്രവേശനം. 

To advertise here,

പ്രതിവര്‍ഷ ട്യൂഷന്‍ ഫീസ് 350 രൂപയാണ്. ബി.എസ്‌സി നഴ്‌സിങ്/പോസ്റ്റ് ബേസിക് നഴ്‌സിങ് 55 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. നഴ്‌സ് ആന്‍ഡ് മിഡ് വൈഫ് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. 

പുരുഷന്‍മാര്‍ക്ക് സബ്സ്റ്റിറ്റിയൂട്ട് രജിസ്‌ട്രേഷന്‍ വേണം. ജൂണ്‍ മൂന്നിന് ചണ്ഡീഗഢ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ അടിസ്ഥാനപ്പെടുത്തിയാണ് തിരഞ്ഞെടുപ്പ്. വിശദാംശങ്ങള്‍ http://pgimer.edu.in/ ലെ വിജ്ഞാപനത്തിലുണ്ട്. അപേക്ഷ http://pgimer.edu.in/ വഴി മേയ് രണ്ടുവരെ നല്‍കാം. അപേക്ഷാഫീസ് 1500 രൂപ.