
തിരുവനന്തപുരം: എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതികസര്‍വ്വകലാശാല പരീക്ഷകള്‍ പുനഃക്രമീകരിച്ചു. ജനുവരി 31, ഫെബ്രുവരി 2, ഫെബ്രുവരി 7, തീയ്യതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് പുനഃക്രമീകരിച്ചത്. കോവിഡ് വ്യാപനം സംബന്ധിച്ച വിദ്യാര്‍ത്ഥികളുടെയും, വിദ്യാര്‍ത്ഥിസംഘടനകളുടെയും, പ്രിന്‍സിപ്പല്‍മാരുടെയും പരാതികള്‍ പരിഗണിച്ച സിന്‍ഡിക്കേറ്റ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുവാന്‍ പരീക്ഷാ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നുകൂടിയ പരീക്ഷാ ഉപസമിതിയാണ് ഫെബ്രുവരി ആദ്യവാരം വരെയുള്ള പരീക്ഷകള്‍ പുനഃക്രമീകരിക്കുവാന്‍ തീരുമാനിച്ചത്. പുതിയ ടൈം ടേബിള്‍ പ്രകാരം ഏഴാം സെമെസ്റ്റര്‍ പരീക്ഷകള്‍ ഫെബ്രുവരി 9 മുതലാണ് ആരംഭിക്കുക.
വിദ്യാര്‍ത്ഥികള്‍ക്ക് വീടിനടുത്തുള്ള പരീക്ഷാകേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുവാനുള്ള 'സെന്റര്‍ ചേഞ്ച്' സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാഠ്യസമയങ്ങള്‍ വിപുലപ്പെടുത്തിയും, ശനിയാഴ്ചയുള്‍പ്പടെയുള്ള അവധിദിനങ്ങള്‍ പ്രയോജനപ്പെടുത്തിയും നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങള്‍ പരിഹരിക്കുവാനും, കോഴ്സ് കാലാവധിക്കകംതന്നെ പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ കഴിയുന്നരീതിയില്‍ അക്കാദമിക് കലണ്ടര്‍ പുനഃക്രമീകരിക്കുവാനും തീരുമാനമായി. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
Content Highlights: apj abdul kalam technical university exam rescheduled
Published: 31 Jan 2022, 01:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented