തിരുവനന്തപുരം (വട്ടിയൂർക്കാവ്): AI പവർഡ് ഹ്യൂമനോയിഡ് റോബോട്ട് നിർമിച്ച് വിദ്യാർത്ഥികൾ. സരസ്വതി വിദ്യാലയയിലെ വിദ്യാർഥികൾ സഹകരിച്ചാണ് AI- പവർഡ് ഹ്യൂമനോയിഡ് റോബോട്ട് വിജയകരമായി വികസിപ്പിച്ചെടുത്തത്. വിദ്യാഭ്യാസ- സാങ്കേതികവിദ്യയിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് ടെക്കോസ റോബോട്ടിക്സുമായി സഹകരിച്ച് ഈ വിദ്യാർത്ഥികൾ കൈവരിച്ചത്.
സംഗീത സംവിധായകൻ എം ജയചന്ദ്രനാണ് റോബോട്ട് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. റിസപ്ഷൻ ഡെസ്ക് പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിവരങ്ങൾ, അധ്യാപനം, സംശയ നിവാരണം, വൈകാരികമാറ്റങ്ങൾ , പതിവ് സ്കൂൾ ഇടപെടലുകൾ എന്നിവയെ സഹായിക്കുന്നതിനാണ് ഈ കണ്ടെത്തൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ബിൽറ്റ്-ഇൻ ഇമോഷൻ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ അടിസ്ഥാനമാക്കി അതിന്റെ പ്രതികരണങ്ങൾ പൊരുത്തപ്പെടുത്താൻ ഈ നൂതന റോബോട്ടിനു സാധിക്കുമെന്നത് ഏറെ ശ്രദ്ധേയമാണ്. സ്കൂൾ ചെയർമാൻ ഡോക്ടർ ജി. രാജ്മോഹൻ, വൈസ് ചെയർപേഴ്സൺ ഡോക്ടർ ദേവി മോഹൻ, പ്രിൻസിപ്പൽ ഷൈലജ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു
Content Highlights: Students at Saraswathi Vidyalaya developed an AI-powered humanoid robot
Published: 26 Jul 2025, 09:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented