ആലപ്പുഴ: രോഗിയുടെ മുഖചിത്രം ഉപയോഗിച്ച് അർബുദ അതിജീവന സാധ്യത പ്രവചിക്കുന്ന നിർമിതബുദ്ധി സംവിധാനം ഡോക്ടർമാർ വികസിപ്പിച്ചു. അർബുദ ചികിത്സയിൽ ഉചിത തീരുമാനമെടുക്കാൻ ഡോക്ടർമാരെ സഹായിക്കുന്ന സംവിധാനം ശാസ്ത്രലോകത്തിന് ഏറെ പ്രതീക്ഷയേകുന്നു.
അമേരിക്കയിലെ മാസച്യുസെറ്റ്സിലെ ‘മാസ് ജനറൽ ബ്രിഗാം’ എന്ന സ്ഥാപനത്തിലെ വിദഗ്ധരാണ് ഈ സംവിധാനം വികസിപ്പിച്ചത്. വിവിധ പ്രദേശങ്ങളിലും പ്രായത്തിലുമുള്ളവരുടെ 40 ദശലക്ഷത്തിലധികം മുഖചിത്രങ്ങൾ ഉപയോഗിച്ചു പരീക്ഷണം നടത്തിയ ശേഷമായിരുന്നു ഇത്. നേട്ടത്തെക്കുറിച്ചുള്ള പ്രബന്ധം ‘ലാൻസെറ്റ് ഡിജിറ്റൽ ഹെൽത്ത്’ ജേണലിൽ പ്രസിദ്ധീകരിച്ചു.
വ്യക്തിയുടെ യഥാർഥ പ്രായത്തിനു പകരം മുഖം കാണുമ്പോഴുള്ള ജൈവിക പ്രായമാണ് ഈ സംവിധാനം കണക്കാക്കുക. പരസ്പരപൂരകങ്ങളായ രണ്ട് ഉപകരണങ്ങളാണിതിന് ഉപയോഗിക്കുന്നത്. ഒന്നിൽ രോഗിയുടെ പ്രായം കണക്കാക്കി അതിജീവന സാധ്യത പ്രവചിക്കും. മറ്റേതാകട്ടെ, ചിത്രത്തിൽനിന്നു നേരിട്ട് സാധ്യത പ്രവചിക്കും. ഇവ രണ്ടും നൽകുന്നത് വ്യത്യസ്തവും പരസ്പരപൂരകവുമായ വിവരങ്ങളാണെന്നതാണു സവിശേഷത.
ഇവ രണ്ടും വിലയിരുത്തലിനായി മുഖത്തിന്റെ വ്യത്യസ്ത ഭാഗങ്ങളെയാണ് ആശ്രയിക്കുന്നത്. ആദ്യത്തേത് മൂക്കിന്റെ വശങ്ങളിൽനിന്നു വായയുടെ കോണുകളിലേക്കു പോകുന്ന ചുളിവുകൾ, കണ്ണിനു തൊട്ടുമുകളിലുള്ള നെറ്റിയുടെ ഭാഗം, കൺപോളകൾക്കു വശങ്ങളിലുള്ള ഭാഗം എന്നിവയിലാണു ശ്രദ്ധിക്കുക. രണ്ടാമത്തേത് കണ്ണുകൾക്കു താഴെയുള്ള ഭാഗവും മൂക്കിന്റെ പാലത്തിനു ചുറ്റുമുള്ള ഭാഗവും വിലയിരുത്തും.
മുതിർന്നവരിൽ റേഡിയേഷൻ, ശസ്ത്രക്രിയ, സിസ്റ്റമിക് തെറപ്പി എന്നിവ നിർദേശിക്കുന്നതിനു മുൻപായി ശാരീരികശേഷി വിലയിരുത്താൻ മികച്ച മാർഗങ്ങൾ ആവശ്യമായ ഘട്ടത്തിലാണു പുതിയ കണ്ടുപിടിത്തം.
Content Highlights: Doctors develop AI system predicting cancer survival using facial images, aiding treatment decisions and offering hope to the scientific community.
Published: 29 Oct 2026, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented