18ാം വയസില്‍ ആരും കൊതിക്കുന്ന കരിയര്‍ നേട്ടങ്ങള്‍. സ്വന്തമായി 30 മില്യണ്‍ ഡോളര്‍ വരുമാനമുള്ള എഐ കമ്പനി. ടെക്‌നോളജിയില്‍ ഇത്രയും അധികം അടിത്തറയുള്ള തനിക്ക് ഹാര്‍വാര്‍ഡ്, യേല്‍, സ്റ്റാന്‍ഫോര്‍ഡ് പോലുള്ള സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിച്ചില്ലെന്ന് പറയുകയാണ് സാക്ക് യദേഗാരി. സാക്ക് എക്‌സില്‍ പങ്കുവെച്ച് കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മുന്‍നിര സര്‍വകാലശാലകള്‍ക്കായുള്ള തുറന്ന കത്താണ് സാക്ക് പങ്കുവെച്ചിരിക്കുന്നത്.

To advertise here,

18കാരനായ സാക്ക് കാല്‍ എഐ എന്ന് സ്റ്റാര്‍ട്ടപ്പ് നടത്തുകയാണ്. പ്രതിവര്‍ഷം 30 മില്യണ്‍ ഡോളര്‍ വരുമാനം ഈ സ്റ്റാര്‍ട്ടപ്പ് ഉണ്ടാക്കുന്നുണ്ടെന്നാണ് സാക്കിന്റെ അവകാശ വാദം. തനിക്ക് മികച്ച മാര്‍ക്കും നൈപുണ്യവും ഉണ്ടെന്നും ഏഴ് വയസ് മുതല്‍ കോഡിങ്ങ് ചെയ്യുന്നുണ്ടെന്നും സാക്ക് പറയുന്നു. അഡ്മിഷന്‍ യോഗ്യതയുണ്ടായിട്ടും അപേക്ഷ നിരസിച്ചത് ശരിയായില്ലെന്ന് സാക്ക് പറയുന്നു.

തന്റെ അക്കാദമിക് റെക്കോര്‍ഡും സംരംഭക റെസ്യൂമെയും യോഗ്യതയ്ക്ക് പര്യാപ്തമല്ലെങ്കില്‍, ആര്‍ക്കാണ് യോഗ്യത? സാക്ക് കത്തില്‍ ചോദിക്കുന്നു. കോളേജ് പ്രവേശന സമ്പ്രദായം തകര്‍ന്നിട്ടില്ലെന്നും എന്നാല്‍ പ്രവേശന മാനദണ്ഡങ്ങള്‍ ശരിയല്ലെന്നുമാണ് സാക്കിന്റെ അഭിപ്രായം.

മികവിനെ അംഗീകരിച്ച് പ്രതിഫലം നല്‍കണമെന്നും സാക്ക് കത്തില്‍ പറയുന്നു

'നിലവിലെ സമ്പ്രദായം അന്യായവും അമേരിക്കന്‍ സ്വഭാവത്തിന് വിരുദ്ധവുമാണ്. കോളേജ് പ്രവേശനം വീണ്ടും ന്യായമാക്കുക,' കത്തില്‍ പറയുന്നു

തന്റെ വിജയം സവിശേഷാധികാരത്തില്‍ നിന്നല്ല, മറിച്ച് കഠിനാധ്വാനം, സ്വയം പഠനം, ഒപ്പം അല്പം ധൈര്യം എന്നിവയില്‍ നിന്നാണ് വന്നതെന്ന് സാക്ക് പറയുന്നു

അഡ്മിഷന്‍ നിരസിച്ച സ്ഥാപനങ്ങളുടെയും അതോടൊപ്പം അഡ്മിഷന്‍ ലഭിച്ച  സ്ഥാപനങ്ങളുടെയും ലിസ്റ്റും സാക്ക് പങ്കുവെച്ചിട്ടുണ്ട്. ജോര്‍ജിയ ടെക്കില്‍ നിന്നും മിയാമി യൂണിവേഴ്‌സിറ്റിയില്‍ നിന്നും സാക്കിന് അഡ്മിഷന്‍ ഓഫര്‍ ലെറ്റര്‍ വന്നിട്ടുണ്ട്. ഈ രണ്ട് സ്ഥാപനങ്ങളും ടെക്, ബിസിനസ് പ്രോഗ്രാമുകള്‍ക്ക് പേര് കേട്ടവയാണ്.