നിർമിത ബുദ്ധി സ്റ്റാർട്ടപ്പായ സർവം എ.ഐയുടെ ഓഹരി സ്വന്തമാക്കാൻ കേന്ദ്രസർക്കാർ. കമ്പനിയിൽ ഒന്നുമുതൽ രണ്ടുശതമാനം വരെ ഓഹരി പങ്കാളിത്തം സ്വന്തമാക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ഇന്ത്യ എഐ മിഷന്റെ ഭാഗമായി സ്റ്റാർട്ടപ്പിന് സർക്കാർ നൽകിയ കമ്പ്യൂട്ട് ഇൻഫ്രാസ്‌ട്രെക്ചർ സബ്‌സിഡിയുടെ അടിസ്ഥാനത്തിലാണ് ഓഹരി കൈമാറ്റം.
98.68 കോടി രൂപയാണ് സർക്കാരിൽനിന്ന് കമ്പ്യൂട്ട് സബ്‌സിഡിയായി കമ്പനിക്ക് ലഭിച്ചത്. ഇതിന് പകരമായി സർക്കാരിന് ലഭിച്ച നിർബന്ധിത കൺവേർട്ടിബിൾ ഡിബെഞ്ചറുകൾ (സിസിഡികൾ) പിന്നീട് ഇക്വിറ്റി ഓഹരികളായി മാറ്റും. എൻവിഡിയയുടെ 4,096 എച്ച്100 ജിപിയുകൾക്കായാണ് സർക്കാർ 98.68 കോടിയുടെ കമ്പ്യൂട്ട് സബ്‌സിഡി കമ്പനിക്ക് അനുവദിച്ചത്.
നിർമിതബുദ്ധി മേഖലയിൽ ഇന്ത്യയുടെ യൂണികോണായി സർവം എ.ഐ. മാറിയിരുന്നു. പുതിയ ഫണ്ടിങ് റൗണ്ടിൽ എച്ച്.സി.എൽ. ടെക്‌നോളജീസ് ഉൾപ്പെടെ നിക്ഷേപവുമായി എത്തിയതാണ് കമ്പനിക്കു നേട്ടമായത്.
ഡോ. വിവേക് രാഘവനും ഡോ. പ്രത്യൂഷ് കുമാറും ചേർന്ന് 2023-ൽ തുടക്കമിട്ട കമ്പനിയാണ് സർവം എ.ഐ. ബെംഗളൂരു ആസ്ഥാനമായാണ് കമ്പനി പ്രവർത്തിക്കുന്നത്.
Content Highlights: Central Government is planning to acquire a one to two percent equity stake in the prominent artificial intelligence startup, Sarvam AI. This equity transfer is part of the agreement for the compute infrastructure subsidy provided to the startup under the India AI Mission
Published: 26 Jun 2026, 11:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented