രാജ്യത്തെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെഴുതുന്ന പ്രവേശന പരീക്ഷകളാണ് NEET, JEE. ചിട്ടയായ പഠനത്തിനുശേഷം മികച്ച റാങ്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് തുടര്‍ നടപടികളെക്കുറിച്ചും ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങിനെക്കുറിച്ചും ഏറെ സംശയങ്ങളുണ്ട്. എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ വിശകലനം നടത്തി മാത്രമേ ഓപ്ഷന്‍ നല്‍കാവൂ!

To advertise here,

ഫലം വന്നു, ഇനിയെന്ത് ?
20 ലക്ഷത്തിലേറെ വിദ്യാര്ഥികളെഴുതിയ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് 2023 പരീക്ഷാഫലം വന്നതോടെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും മുന്‍ വര്‍ഷങ്ങളിലെ റാങ്ക് വിലയിരുത്തി  ഏത് കോഴ്‌സിന് അഡ്മിഷന്‍ ലഭിക്കുമെന്ന ആകാംക്ഷയിലാണ്. മെയ് ഏഴിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തിയ നീറ്റ് പരീക്ഷയെഴുതിയത് 20.87 ലക്ഷം പേരാണ്.  11.25 ലക്ഷം പേരാണ് യോഗ്യത നേടിയത്.  ഈ വര്‍ഷത്തെ ഏറ്റവും  ഉയര്‍ന്ന മാര്‍ക്ക് 720 ഉം കുറഞ്ഞ കട്ട് ഓഫ് മാര്‍ക്ക് 137-ഉം ആണ്. ഒബിസി/എസ്.സി/എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 107 ഉം, EWS/PH വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 120 ഉം കട്ട് ഓഫ് മാര്‍ക്കാണ്. സംസ്ഥാനങ്ങളിലെ കൗണ്‍സലിങ് അടക്കം എല്ലാം കേന്ദ്രീകൃതമാക്കാനുള്ള തീരുമാനാമെടുത്തെങ്കിലും ഈ വര്‍ഷം നടപ്പിലാക്കാന്‍ സാധ്യതയില്ല.
 
സംസ്ഥാനതല പ്രവേശനം
എം.ബി.ബി.എസ്, ബി.ഡി.എസ് കൂടാതെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ആയുര്‍വ്വേദ,സിദ്ധ, യുനാനി, അഗ്രിക്കള്‍ച്ചര്‍, വെറ്ററിനറി സയന്‍സ്, ഫിഷറീസ്, ഫോറസ്ട്രി, കോ-ഓപ്പറേഷന്‍ & ബാങ്കിങ് , ക്ലൈമറ്റ് സയന്‍സ് & എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബയോടെക്നോളജി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണര്‍ തയ്യാറാക്കുന്നറാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. സംസ്ഥാന തലത്തില്‍ നീറ്റ് മാര്‍ക്കനുസരിച്ച് പ്രവേശന പരീക്ഷ കമ്മീഷണര്‍ തയ്യാറാക്കുന്നറാങ്ക്ലിസ്റ്റില്‍ നിന്നാണ് 100 ശതമാനവും പ്രവേശനം. വെറ്ററിനറി സയന്‍സ് ബിരുദ പ്രോഗ്രാമിന് വെറ്ററിനറി കൗണ്‍സില്‍ നടത്തുന്ന 15 ശതമാനം അഖിലേന്ത്യാ സീറ്റുകളിലേക്ക് നീറ്റ് റാങ്കിനനുസരിച്ചാണ് സീറ്റുകള്‍ അനുവദിക്കുന്നത്.

കേരളത്തില്‍ 100 ശതമാനം സര്‍ക്കാര്‍, സ്വാശ്രയ, എന്‍.ആര്‍.ഐ. സീറ്റുകളിലേക്കും പ്രവേശന പരീക്ഷാ കമ്മീഷണര്‍ അലോട്ട്മെന്റ് നടത്തും. നീറ്റില്‍ 20 മാര്‍ക്ക് ലഭിച്ചവരെ കാര്‍ഷിക കോഴ്സുകളിലേക്കുള്ള റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.  നീറ്റിന് അപേക്ഷിക്കുമ്പോള്‍ തന്നെ കീം വെബ്‌സൈറ്റില്‍ വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകും. നീറ്റ് ഫലം വന്നതിനാല്‍ പ്രവേശന പരീക്ഷ കമ്മീഷണറുടെ വിജ്ഞാപനത്തിനനുസരിച്ച് വിദ്യാര്‍ഥികള്‍ അവരുടെ നീറ്റ് മാര്‍ക്കും, റാങ്കും www.cee.kerala.gov.in സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ക്യാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ യൂസര്‍ നെയിം, പാസ്സ്വേര്‍ഡ്,റോള്‍ നമ്പര്‍ ,അപേക്ഷ നമ്പര്‍ എന്നിവ ഉപയോഗിച്ച്  മാര്‍ക്ക് എന്റര്‍ ചെയ്യാം.

അഖിലേന്ത്യാ പ്രവേശനം
മെഡിക്കല്‍ കൗണ്‍സലിങ് കമ്മറ്റിയാണ് ദേശീയാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ കൗണ്‍സലിങ് പ്രക്രിയ നടത്തുന്നത്. അഖിലേന്ത്യാ 15% സീറ്റുകള്‍, ഡീംഡ്, സ്വകാര്യ മെഡിക്കല്‍ -ഡെന്റല്‍ കോളേജുകളിലേക്കുള്ള സീറ്റുകള്‍, ഇ.എസ്.ഐ. മെഡിക്കല്‍ കോളേജ്, ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്കുള്ള അലോട്ട്മെന്റ് നടക്കും.കൗണ്‍സലിങ്ങിലെ നിബന്ധനകള്‍ പാലിക്കാന്‍ മറക്കരുത്. ആദ്യം ലഭിക്കുന്ന സീറ്റെന്ന് കരുതി ഡീംഡ് മെഡിക്കല്‍ യൂണിവേഴ്സിറ്റികളില്‍ സീറ്റെടുത്താല്‍ രണ്ടാം കൗണ്‍സലിങ്ങിന് ശേഷം കോളേജുകള്‍ മാറുന്നതിന് തടസ്സങ്ങളുണ്ട്. സര്‍ക്കാര്‍ കോളേജുകളില്‍ സീറ്റ് ലഭിക്കാന്‍ ആദ്യം മുന്‍ഗണനാ ക്രമത്തില്‍ ഓപ്ഷന്‍ നല്‍കണം. ഓപ്ഷന്‍ നല്‍കുമ്പോള്‍ ഫീസ് പ്രത്യേകം വിലയിരുത്തണം. ശരിയായ രീതിയില്‍ ഓപ്ഷന്‍ നല്‍കിയില്ലെങ്കില്‍ അവസരം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെണ്ടന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. അഖിലേന്ത്യാ ക്വോട്ടയില്‍ ജമ്മു-കാശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ 15% സീറ്റുകള്‍, എ.എഫ്.എം.സി. എന്നിവ ഉള്‍പ്പെടും.

ഡീംഡ് മെഡിക്കല്‍ കോളേജുകള്‍, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ഡല്‍ഹി യൂണിവേഴ്സിറ്റി, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളിലേയ്ക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സയന്‍സാണ് (DGHS) കൗണ്‍സലിങ്് നടത്തുന്നത്. DGHS രണ്ട് കൗണ്‍സലിങ് കൂടാതെ മോപ്പപ്പ് റൗണ്ടും നടത്തും. അവസാന ഘട്ടത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്ഥാപനങ്ങള്‍ക്ക് സ്ട്രെയ് അലോട്ടുമെന്റ് നടത്തും. അഖിലേന്ത്യാ കൗണ്‍സലിങ് www.mcc.nic.inഎന്ന വെബ്സൈറ്റിലൂടെയാണ്.UGadmission ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്ത് നിശ്ചിത ഫീസ് അടക്കണം.

ഓപ്ഷന്‍ നല്‍കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ അറിയണം

സെക്യൂരിറ്റി ഡെപ്പോസിറ്റ് അഖിലേന്ത്യാ ക്വോട്ട സീറ്റിനു 10000 രൂപയും റെജിസ്ട്രേഷന്‍ ഫീസാണ്. ഡീംഡ് സര്‍വകലാശാല സീറ്റിന് സെക്യൂരിറ്റി ഡെപ്പോസിറ് രണ്ടു ലക്ഷം രൂപയാണ്. അടച്ച തുക ഫീസില്‍ അഡ്ജസ്റ്റ് ചെയ്യുന്നതോ, അഡ്മിഷന്‍ ലഭിച്ചില്ലെങ്കില്‍ തിരിച്ചു നല്‍കുന്നതോ ആണ്. ഫീസ്, നീറ്റ് റാങ്ക്/മാര്‍ക്ക്, മുന്‍വര്‍ഷങ്ങളിലെ റാങ്ക് നിലവാരം അഡ്മിഷന്‍ എന്നിവ വിലയിരുത്തണം. ശ്രദ്ധയോടെ മാത്രമെ ഓപ്ഷന്‍ നല്‍കാവൂ.എന്‍.ആര്‍.ഐ ക്വോട്ടയില്‍ അഡ്മിഷന് ശ്രമിക്കുന്നവര്‍ നിശ്ചിത രേഖകള്‍ ഹാജരാക്കണം. എല്ലാനിര്‍ദേശങ്ങളും മനസ്സിലാക്കിമാത്രമേഓപ്ഷന്‍പ്രക്രിയയില്‍പങ്കെടുക്കാവൂ! ആംഡ് ഫോര്‍സസ് മെഡിക്കല്‍ കോളേജുകളില്‍ നീറ്റ് റാങ്ക് വിലയിരുത്തി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റനുസരിച്ച് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവര്‍ പ്രത്യേകം Logical & Analytical Test  എഴുതണം. തുടര്‍ന്ന് ശാരീരിക മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് അഡ്മിഷന്‍ ലിസ്റ്റ്  തയ്യാറാക്കുന്നത്.

ഓപ്ഷന്‍ നല്‍കുന്നവര്‍ മെഡിക്കല്‍ പ്രവേശനത്തിന് ഡീംഡ്/സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ അപേക്ഷിക്കുമ്പോള്‍ കൂടുതല്‍ മാര്‍ക്കുള്ളവര്‍ കുറഞ്ഞ ഫീസുള്ള കോളേജുകള്‍ തിരഞ്ഞെടുക്കുമെന്ന് ഓര്‍ക്കേണ്ടതാണ്. മാര്‍ക്ക് കുറഞ്ഞവര്‍ കൂടുതല്‍ ഫീസുള്ള കോളേജുകളിലേക്ക് അപേക്ഷിക്കുന്നത് അഡ്മിഷനുള്ള  സാധ്യത വര്‍ധിപ്പിക്കും. മാര്‍ക്ക് കൂടുതലുള്ളവര്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓപ്ഷന്‍ നല്‍കി മറ്റുള്ളവരുടെ അവസരം നിഷേധിക്കരുത്.

ഡീംഡ് മെഡിക്കല്‍ കോളേജുകളില്‍ 12-28 ലക്ഷം വരെ വാര്‍ഷിക ഫീസുണ്ട്. സ്വകാര്യ മെഡിക്കല്‍ കോളേജിലിത് 14-25 ലക്ഷം രൂപവരെയാണ്. എന്‍.ആര്‍ഐ  ക്വാട്ടയില്‍ അഡ്മിഷന്‍ ലഭിക്കാന്‍ മതിയായ രേഖകളടക്കം സംസ്ഥാന, സ്വാശ്രയ, ഡിംഡ്, സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍  ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യണം. ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നത് ശ്രദ്ധയോടെ ചെയ്യണം. അക്ഷയ കേന്ദ്രങ്ങളിലൂടെ  ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രക്ഷിതാവും, വിദ്യാര്‍ത്ഥിയുമുണ്ടായിരിക്കണം. ഒരിക്കലും തെറ്റായ ഓപ്ഷന്‍ നല്‍കരുത്. ഫീസ് വിലയിരുത്തി മാത്രം  ഓപ്ഷന്‍ നല്‍കുക. എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും നന്നായി വായിച്ചു മാത്രമെ ഓപ്ഷന്‍ നല്‍കാവൂ. 

ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് താത്പര്യമുള്ള സംസ്ഥാനം, മെഡിക്കല്‍ കോളേജുകള്‍, ഇവയുടെ കോഡ് എന്നിവ തയ്യാറാക്കുന്നത് നല്ലതാണ്. രാജ്യത്തെ 1,04,333 എം.ബി.ബി.എസ്സ്, 26949 ബി.ഡി.എസ്സ് സീറ്റുകളിലേക്കുള്ള പൊതു പരീക്ഷയാണ് നാഷണല്‍ എലിജിബിലിറ്റികം എന്‍ട്രന്‍സ്സ് ടെസ്റ്റ്. നീറ്റ് റാങ്ക് ലിസ്റ്റില്‍ നിന്നാണ് ജിപ്മെര്‍ പോണ്ടിച്ചേരിയുടെ 200 സീറ്റുകളിലേക്കും, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 1600 ഓളം സീറ്റുകളിലേക്കും അഡ്മിഷന്‍ നടക്കുന്നത്. മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റി നടത്തുന്ന നീറ്റ് യു ജി കൗണ്‍സലിങ് പ്രക്രിയ ജൂലൈയില്‍ ആരംഭിക്കും. ഇതിനുള്ള നോട്ടിഫിക്കേഷന്‍ ഉടന്‍ പുറത്തിറങ്ങും.

ഈ വര്‍ഷംഅഖിലേന്ത്യമെഡിക്കല്‍പ്രവേശനത്തിന് 27ശതമാനം ഒബിസിക്കും 10 ശതമാനം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സംവരണമുണ്ട്. നീറ്റ് പരീക്ഷാ സ്‌കോറിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക്ലിസ്റ്റില്‍ നിന്നാണ് അഡ്മിഷന്‍. ഇനി വരുന്ന ദിവസങ്ങളില്‍ നീറ്റ് കൗണ്‍സലിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കണം. എം.ബി.ബി.എസ്സ്., ബി.ഡി.എസ്സ് എന്നിവയ്ക്ക് അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലേയ്ക്ക് സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളിലേയും, ഡീംഡ് യൂണിവേഴ്സിറ്റികളിലെ സീറ്റുകളിലേക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസസ്സാണ് കൗണ്‍സലിങ് നടത്തുന്നത്. സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ക്വോട്ട, സ്വകാര്യ കോളേജുകളിലെസീറ്റുകള്‍ എന്നിവയിലേക്ക് സംസ്ഥാനതലങ്ങളിലുള്ള പ്രവേശന പരീക്ഷാ കമ്മീഷണര്‍ അലോട്ട്മെന്റ് പ്രക്രിയ നടത്തും. ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ജിപ്മര്‍ എന്നിവയിലേയ്ക്കുള്ള പ്രവേശനം അഖിലേന്ത്യാ ക്വോട്ടവഴിയാണ്.

ഓപ്ഷന്‍ നല്‍കുന്നവര്‍ മെഡിക്കല്‍ പ്രവേശനത്തിന് ഡീംഡ്/സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ അപേക്ഷിക്കുമ്പോള്‍ നീറ്റില്‍ കൂടുതല്‍ മാര്‍ക്കുള്ളവര്‍ കുറഞ്ഞ ഫീസുള്ള കോളേജുകള്‍ തിരഞ്ഞെടുക്കുമെന്ന് ഓര്‍ക്കേണ്ടതാണ്. മാര്‍ക്ക് കുറഞ്ഞവര്‍ കൂടുതല്‍ ഫീസുള്ള കോളേജുകളിലേക്ക്  അപേക്ഷിക്കുന്നത് അഡ്മിഷനുള്ള  സാധ്യത വര്‍ദ്ധിപ്പിക്കും. മാര്‍ക്ക് കൂടുതലുള്ളവര്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓപ്ഷന്‍ നല്‍കി മറ്റുള്ളവരുടെ അവസരം നിഷേധിക്കരുത്. ആദ്യ അലോട്ട്മെന്റിനുശേഷം കോളേജില്‍ ചേര്‍ക്കേണ്ടതാണ്. രണ്ടാമത്തെ അലോട്ട്മെന്റിനുശേഷം പിന്മാറാന്‍ സാധിക്കുകയില്ല. ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നത് ശ്രദ്ധയോടെ ചെയ്യണം. അക്ഷയ കേന്ദ്രങ്ങളിലൂടെ  ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രക്ഷിതാവും, വിദ്യാര്‍ത്ഥിയുമുണ്ടായിരിക്കണം. ഒരിക്കലും തെറ്റായ  ഓപ്ഷന്‍ നല്‍കരുത്. ഫീസ് വിലയിരുത്തി മാത്രം  ഓപ്ഷന്‍ നല്‍കുക. എല്ലാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നന്നായി വായിച്ചു മാത്രമെ ഓപ്ഷന്‍ നല്‍കാവൂ. ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് താല്‍പര്യമുള്ള സംസ്ഥാനം, മെഡിക്കല്‍ കോളേജുകള്‍, ഇവയുടെ കോഡ് എന്നിവ തയ്യാറാക്കുന്നത് നല്ലതാണ്.

സംസ്ഥാന ഓപ്ഷന്‍ രജിസ്‌ട്രേഷന്‍

നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയാണ്. ആദ്യ ഓപ്ഷന്‍ രജിസ്ട്രേഷന്‍ എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കാണ് ആരംഭിക്കുന്നത്. അനുബന്ധ ആയുര്‍വേദ, കാര്‍ഷിക, വെറ്ററിനറി, ഫിഷറീസ് കോഴ്സുകളിലേക്കുള്ള ഓപ്ഷന്‍ റെജിസ്ട്രേഷന്‍ പിന്നീടാരംഭിക്കും. ഇതുമായി ബന്ധപ്പെട്ടു രക്ഷിതാക്കള്‍ക്കും  വിദ്യാര്‍ത്ഥികള്‍ക്കും ഇനിയും സംശയങ്ങളുണ്ട്.  ഓപ്ഷന്‍ രജിസ്ട്രേഷന്‍ ഓണ്‍ലൈനായി സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ്. എല്ലാ മാര്‍ഗനിര്‍ദേശങ്ങളും വ്യക്തമായി മനസ്സിലാക്കിയിരിക്കണം.  

താത്പര്യമുള്ള കോഴ്‌സ്, കോളേജുകള്‍, ഫീസ് ഘടന, കോഴ്‌സിന്റേയും കോളേജിന്റെയും കോഡ് എന്നിവ മനസ്സിലാക്കിയിരിക്കണം. മുന്‍വര്‍ഷങ്ങളിലെ അവസാന റാങ്കുകള്‍ വിലയിരുത്തി ഓപ്ഷന്‍ നല്‍കുന്നത് തീര്‍ത്തും പ്രയോഗികമായിരിക്കും. ഒരാള്‍ക്ക് ലഭ്യമായ എത്ര ഓപ്ഷനും നല്‍കാം.  മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകള്‍ക്ക് രണ്ടു ഓപ്ഷന്‍ അലോട്ട്‌മെന്റ് പ്രക്രിയ, മോപ്പ് അപ് റൌണ്ട്, സ്ട്രെയ് അലോട്ട്‌മെന്റ് എന്നിവയുണ്ടാകും. മൊത്തം 4700 ഓളം എംബിബിഎസ് സീറ്റുകളും 2500 ഓളം ബിഡിഎസ് സീറ്റുകളും കേരളത്തിലുണ്ട്.  

അപേക്ഷ അയയ്ക്കുമ്പോള്‍ തന്നെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകും.  വെബ്‌സൈറ്റില്‍ അപേക്ഷ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ക്യാന്‍ഡിഡേറ്റ് പോര്‍ട്ടലിലെത്താം. കോഴ്‌സ്, സ്ഥാപന കോഡ് എന്നിവ മനസ്സിലാക്കിയിരിക്കണം. ഓപ്ഷന്‍ നല്‍കുന്നതിന് മുമ്പ് മുന്‍ഗണനാക്രമം തീരുമാനിക്കണം. ഇത് A4 ഷീറ്റിലോ, ഓപ്ഷന്‍ വര്‍ക്ക് ഷീറ്റിന്റെ പ്രിന്റൗട്ട് എടുത്തോ ചെയ്യാം. മുന്‍ഗണനാക്രമം തീരുമാനിച്ചാല്‍ ഓപ്ഷന്‍ നല്‍കാം. ഓരോ തവണ ഓപ്ഷന്‍ എന്റര്‍ ചെയ്താല്‍ സേവ് ബട്ടണ്‍ അമര്‍ത്തനം. മുഴുവന്‍ ഓപ്ഷനും നല്‍കി കഴിഞ്ഞാല്‍ ഓപ്ഷന്‍ എന്‍ട്രി റിപോര്‍ട്ടിന്റെ പ്രിന്റൗട്ട് എടുക്കാം. തുടര്‍ന്ന് രജിസ്ട്രേഷന്‍ അവസാനിക്കുന്നതിനു മുമ്പ് ഓപ്ഷന്‍ പുനക്രമീകരിക്കാം. ആവശ്യമില്ലാത്തത്   ഒഴിവാക്കാം. ഓപ്ഷന്‍ നല്‍കിയത് ഒഴിവാക്കുമ്പോള്‍ ക്രമനമ്പറിന് പകരം പൂജ്യം നല്‍കിയാല്‍ മതി. തുടര്‍ന്ന്   അപ്ഡേറ്റ് ചെയ്യണം. ആദ്യ ഓപ്ഷന്‍ കഴിഞ്ഞു അലോട്ട്‌മെന്റ് വന്നാല്‍ confirm ബട്ടണ്‍ അമര്‍ത്തിയാല്‍ മാത്രമേ തുടര്‍ അലോട്ട്‌മെന്റിലെ ഹയര്‍ ഓപ്ഷന് പരിഗണിക്കൂ.  

ആദ്യ ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചാല്‍ അലോട്ട്‌മെന്റ് ലെറ്ററില്‍ സൂചിപ്പിച്ച നിശ്ചിത തുക ഓണ്‍ലൈനായടക്കണം. തുടര്‍ന്ന് ഹയര്‍ ഓപ്ഷന് ശ്രമിക്കാം. ആദ്യ ഓപ്ഷനില്‍ ലഭിച്ച സീറ്റിനനുസരിച്ച് ഫീസടക്കുന്നില്ലെങ്കില്‍ തുടര്‍ ഓപ്ഷന്‍ പ്രക്രിയയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. മെഡിക്കല്‍, ഡെന്റല്‍ അലോട്ടുമെന്റ് പ്രക്രിയയില്‍ സമയക്രമം പാലിക്കേണ്ടതിനാല്‍ ആദ്യ അലോട്ട്‌മെന്റ പ്രക്രിയയ്ക്ക് ശേഷം നിശ്ചിത തുക ഫീസടച്ച് കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ കാര്‍ഷിക, അനുബന്ധ ആരോഗ്യ, കാര്‍ഷിക കോഴ്സുകള്‍ക്ക് അഡ്മിഷന്‍ ലഭിച്ചാല്‍ സ്വാഭാവികമായും രണ്ടാം  ഓപ്ഷന് ശേഷം കോളേജില്‍ റിപ്പോര്‍ട്ട്ചെയ്താല്‍ മതിയാകും. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണം.

സര്‍ക്കാര്‍ സീറ്റ് ലഭിക്കുന്നില്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഏറ്റവും ഫീസ് കുറവ് കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലാണെന്ന കാര്യം മനസ്സിലാക്കിയിരിക്കണം. എന്‍ജിനീറിങ്ങിനും, മെഡിസിനും അഡ്മിഷന്‍ ലഭിച്ചാല്‍ വിദ്യാര്‍ത്ഥിയുടെ താത്പര്യം, അഭിരുചി, ലക്ഷ്യം, മനോഭാവം, പ്രാപ്തി എന്നിവ വിലയിരുത്തി തീരുമാനമെടുക്കാം. നീറ്റില്‍ മാര്‍ക്ക് കുറഞ്ഞവര്‍ റിപ്പീറ്റ് ചെയ്യുന്ന പ്രവണത കേരളത്തിലേറെയാണ്. തീരെ കുറഞ്ഞ മാര്‍ക്കുള്ളവര്‍ ഓപ്ഷന്‍ നല്‍കുന്നതിനു മുമ്പ് മുന്‍ വര്‍ഷങ്ങളിലെ റാങ്ക് വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കണം.    
  
മറ്റു സംസ്ഥാനങ്ങളിലെ സ്വകാര്യ മെഡിക്കല്‍  കോളേജുകളിലേക്ക് അപേക്ഷിക്കുന്നവര്‍ അതാത് സംസ്ഥാനങ്ങളിലെ പ്രവേശന പരീക്ഷ അതോറിറ്റികളില്‍ രജിസ്റ്റര്‍ ചെയ്യണം. കര്‍ണ്ണാടകയില്‍ കര്‍ണ്ണാടക എക്്‌സാമിനേഷന്‍ അതോറിറ്റി, പുതുച്ചേരിയില്‍ CENTAC, തമിഴ്നാട്ടില്‍ Tancet(TN HEALTH) എന്നിവയാണ് അലോട്ട്മെന്റ് നടത്തുന്നത്. കര്‍ണ്ണാടക www.kea.kar.nic.in തമിഴ്നാട് www.tnhealth.org, പുതുച്ചേരി www. centacpuduchery.in, ആന്ധ്ര www.apmedco.com എന്നിങ്ങനെയാണ് വെബ്‌സൈറ്റ്. ഓപ്ഷന്‍ നല്‍കുന്നതിന് മുമ്പ് ഫീസ് ഘടന വിലയിരുത്തണം.

ഐ.ഐ.ടി, എന്‍.ഐ.ടി, ഐ.ഐ.ഐ.ടി പ്രവേശനം

രാജ്യത്തെ ഐ.ഐ.ടികള്‍, എന്‍.ഐ.ടികള്‍, ഐ.ഐ.ഐ.ടികള്‍, മുപ്പതോളം ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ദേശീയ ഫുഡ് പ്രോസസ്സിങ്  ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ , ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് & ടെക്നോളജി എന്നീ സ്ഥാപനങ്ങളിലേക്കുള്ള ബി ടെക്, ഇന്റഗ്രേറ്റഡ് എംഎസ്‌സി പ്രോഗ്രാമുകളിലേക്കുള്ള 2023 ലെ ജോയിന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റിയുടെ (ജോസാ 2023) ഓണ്‍ലൈന്‍ കൗണ്‍സിലിങ് പ്രക്രിയ ജൂണ്‍ 19 നാരംഭിച്ചു. www. Josaa.nic.in sവബ്‌സൈറ്റിലൂടെ ജൂണ്‍ 28 വരെ ഓപ്ഷന്‍/ ചോയ്‌സ് ഫില്ലിങ്് നടത്താം. ഒരാള്‍ക്ക് എത്ര ഓപ്ഷനും നല്‍കാം. എല്ലാ സ്ഥാപനങ്ങളിലേക്കും ഒരുമിച്ച് ഓപ്ഷന്‍ നല്‍കാം. ഓപ്ഷന്‍ നല്കുന്നതിനുമുമ്പ് ജെ.ഇ.ഇ അഡ്വാന്‍സ്ഡ്, മെയിന്‍ റാങ്കുകളും കഴിഞ്ഞ വര്‍ഷത്തെ അവസാന റാങ്കുകളും വിലയിരുത്തണം. 

ഐ.ഐ.ടികളില്‍ പ്രവേശനത്തിന് ജെഇഇ അഡ്വാന്‍സ്ഡ് സ്‌കോര്‍ ആവശ്യമാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് & ടെക്നോളജിയില്‍ ജെ.ഇ.ഇ മെയിന്‍ വിലയിരുത്തിയാണ് പ്രവേശനമെങ്കിലും അഡ്വാന്‍സ്ഡ് സ്‌കോറും ആവശ്യമാണ്. എന്‍.ഐ .ടി, ഐ.ഐ.ഐ.ടി കളില്‍ ജെ.ഇ.ഇ മെയിന്‍ സ്‌കോര്‍ വേണം. മറ്റു ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ജെഇഇ മെയിന്‍ റാങ്ക് വിലയിരുത്തിയാണ് പ്രവേശനം. 

ജോസാ കൗണ്‍സലിങ് 
 
കേന്ദ്രീകൃത ഓണ്‍ലൈന്‍ മോഡില്‍ ആറ് റൗണ്ടുകളായാണ് ജോസാ കൗണ്‍സിലിങ് പ്രക്രിയ. വിദ്യാര്‍ത്ഥി ജോസാ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് കൗണ്‍സലിങ്ങിന്റെ ആദ്യ കടമ്പ. ജെഇഇ മെയിന്‍ 2023 റോള്‍ നമ്പറും പാസ്സ്വേര്‍ഡും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. ജെഇഇ അഡ്വാന്‍സ്ഡ് പാസ്‌വേഡ് ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാം. സ്റ്റേറ്റ് കോഡ്, ലിംഗം, നാഷണാലിറ്റി, കോണ്ടാക്ട് ഇന്‍ഫര്‍മേഷന്‍ എന്നിവ ലോഗിന്‍ ചെയ്യുമ്പോള്‍  ശരിയാണോയെന്ന് വിലയിരുത്തണം. രണ്ടാമത്തെ പ്രക്രിയ ചോയ്സ് ഫില്ലിങ് അഥവാ ഓപ്ഷന്‍ നല്‍കുകയാണ്. ഒരാള്‍ക്ക്  എത്ര ഓപ്ഷനും നല്‍കാം. ഓപ്ഷന്‍ താത്പര്യമനുസരിച്ച് മുന്‍ഗണനാക്രമത്തില്‍ നല്‍കണം. ഓപ്ഷന്‍ നല്‍കിക്കഴിഞ്ഞാല്‍ അവ ലോക്ക് ചെയ്ത് പ്രിന്റൗട്ട് എടുക്കണം. 

ജോസാ റാങ്ക്, ചോയ്‌സ് എന്നിവ വിലയിരുത്തി സീറ്റ് അലോട്ടുമെന്റ് നടത്തും. ലഭിച്ച സീറ്റില്‍ തൃപ്തനാണെങ്കില്‍ അവര്‍ക്കു freeze ഓപ്ഷനും, ഹയര്‍ ഓപ്ഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് float/slide ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഇവര്‍ തുടര്‍ റൗണ്ട് സീറ്റ് അലോട്ടുമെന്റ് പ്രോസസ്സിനു യോഗ്യത  നേടും. സീറ്റ് ലഭിച്ച ഇന്‍്സ്റ്റിറ്റിയൂട്ടില്‍ മികച്ച ഓപ്ഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് Slide ബട്ടണും, സീറ്റ് ലഭിച്ചെങ്കിലും മറ്റു ഇന്‍്സ്റ്റിറ്റിയൂട്ടുകളിലേക്കു മാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ float ബട്ടണും തെരഞ്ഞെടുക്കാം. സീറ്റ് അലോട്ട്‌മെന്റ് ചെയ്താല്‍ അലോട്ട്‌മെന്റിന്റെ പ്രിന്റൗട്ട് എടുത്ത് ആവശ്യമായ ഫീസടക്കണം. ഫൈനല്‍ പ്രവേശനത്തിന് മുമ്പായി ഓണ്‍ലൈനായി ജോസാ ഡോക്യുമെന്റ് വെരിഫിക്കേഷന്‍ പ്രക്രിയയുണ്ട്. തുടര്‍ന്ന് പ്രവേശനം ലഭിച്ച ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മുഴുവന്‍ ഫീസും അടക്കണം.

പ്രൊവിഷണല്‍ ജോസാ 2023 അലോട്ടുമെന്റ് ലെറ്റര്‍, രണ്ടു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഫോട്ടോ ഐഡി കാര്‍ഡ്, ഒറിജിനല്‍ ജെഇഇ  അഡ്വാന്‍സ്ഡ്/ മെയിന്‍ അഡ്മിറ്റ് കാര്‍ഡ്, ഫീ അടച്ച ഇ ചലാന്‍, 10, 12 ക്ലാസ് മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ് , മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മുതലായവ പ്രവേശന സമയത് ഹാജരാക്കണം. 

ജോസാ കൗണ്‍സിലിങ് ഫീസ് 20000 മുതല്‍ 40000 രൂപ വരെയാണ്. ഇതില്‍ ജോസ പ്രോസസ്സിങ് ചാര്‍ജായ 4000 രൂപയും ഉള്‍പ്പെടുന്നു. ഐഐടി ആര്‍ക്കിടെക്ചര്‍ കോഴ്സിലേക്ക് അഭിരുചി പരീക്ഷ ഫലം വന്ന ശേഷം ജൂണ്‍ 24 മുതല്‍ ചോയ്സ് ഫില്ലിങ് നടത്താം കൂടുതല്‍ വിവരങ്ങള്‍ക്ക് www.josaa.nic.in സന്ദര്‍ശിക്കുക.