വിജ്ഞാനപരീക്ഷണ കേന്ദ്രങ്ങളാവേണ്ട സർവകലാശാലകൾ രാഷ്ട്രിയപരീക്ഷണശാലകളാവുന്നകാലത്ത് എന്തു മാതൃകയാണ് ഭാവിതലമുറയോടു നാം പറയാനുദ്ദേശിക്കുന്നത്. ഒരാലോചന...
2007-ൽ ഹാർവാഡ് സർവകലാശാലയുടെ പ്രസിഡന്റാ (വൈസ് ചാൻസലർ)യിരുന്ന ഡെറക്സി. ബോക്ക് ആ ഉത്തരവാദിത്വം ഏറ്റെടുക്കൻ വിമുഖതകാട്ടിയതിന് അദ്ദേഹം പറഞ്ഞകാരണം വൈസ് ചാൻസലർപദവി ഒരു ഫണ്ട് റെയ്സിങ് ജോലിമാത്രമാണെന്നാണ്. ലോകത്തെ പ്രമുഖ സർവകലാശാലകളിലെ വൈസ് ചാൻസലർമാരെല്ലാവരും തങ്ങളുടെ സമയത്തിന്റെ നല്ലെരുഭാഗം നീക്കിവെക്കുന്നത് ഫണ്ട് റെയ്‌സിങ്ങിനുവേണ്ടിയാണ്. കേംബ്രിജ് സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസലർ ഡെബോറ പ്രെന്റീസ് ഗാർഡിയനുനൽകിയ അഭിമുഖത്തിൽ പറയുന്നത് അവരുടെ സമയത്തിന്റെ സിംഹഭാഗവും ചെലവാക്കുന്നത് ഗുണനിലവാരമുള്ള പിഎച്ച്ഡി പാനം ഉറപ്പാക്കുന്നതിനും അവർക്കുള്ള ഫണ്ടിങ് ചുരുങ്ങുന്നത് തടയുന്നതിനും സ്ഥാപനത്തിൽ ഗവേഷണസൗഹൃദാന്തരീക്ഷം നിലനിർത്തുന്നതിനും സർവകലാശാലയിലെ മികച്ച അധ്യാപകരെ നിലനിർത്തുന്നതിനായിട്ടുള്ള പദ്ധതികൾക്കുമാണെന്നാണ്. കേരളത്തിലെ വൈസ് ചാൻസലർമാർ ക്ക് പക്ഷേ, സമയത്തിൻ്റെ സിംഹഭാഗവും ചെലവാക്കേണ്ടിവരുന്നത് എന്തിനാണെന്ന് പറയേണ്ടതില്ലല്ലോ.
എന്തിന്റെ രാഷ്ട്രീയം
യോർക്ക് യൂണിവേഴ്‌സിറ്റിയിലെ (ടൊറന്റോ, കാനഡ) യോർക്ക് ഫെഡറേ ഷൻ ഓഫ് സ്റ്റുഡന്റ്സ് (YFS) പുതുതായി ഒരു സ്റ്റുഡന്റ് സെന്റർ കാമ്പസിൽ നിർമിക്കുന്നതിനുള്ള പ്രധാന സംരംഭത്തിന് നേതൃത്വംനൽകി. 2013-ൽ ആരംഭിക്കുകയും 2019-ൽ പൂർത്തി യാക്കുകയും ചെയ്ത നാലുനിലകളിലായി 1,26,000 ചതുരശ്രഅടി വിസ്തീർണമുള്ള കെട്ടിടം വിദ്യാർഥിപ്രസ്ഥാനങ്ങൾക്ക് ആത്യന്തികമായ ഉത്തരവാദിത്വം വിദ്യാർഥിളോടാണെന്നു തെളിയിക്കുന്നതിനുള്ള ഒരു സ്മാരകമാണ്.

നമ്മുടെ ഏതെങ്കിലും സർവകലാശാലാ കാമ്പസുകളിൽ ഇത്തരത്തിൽ വിദ്യാർഥിപ്രസ്ഥാനങ്ങൾ പണിതുയർത്തിയ എന്തെങ്കിലും കാണാൻ സാധിക്കുമോ? ഒന്നും ചെയ്തില്ലെങ്കിൽക്കൂടി ഉള്ളത് നശിപ്പിക്കാതിരിക്കാനുള്ള രാഷ്ടീയ ജനാധിപത്യബോധ്യം അവർക്കുണ്ടാകേണ്ടതാണ്. കെട്ടിടം നിർമിക്കലും കാമ്പസ് സൗന്ദര്യവത്കരണവും മാത്രമാണ് പുരോഗമനപ്രവർത്തനം എന്നല്ല പറഞ്ഞുവരുന്നത്. അതി രാഷ്ട്രീയ'ത്തിൽക്കുരുങ്ങി 'വിദ്യാർഥികളുടെ രാഷ്ട്രീയം' കൈമോശംവരുന്ന അവസ്ഥ ഭരണ-പ്രതിപക്ഷ വിദ്യാർഥി സംഘടനകളിലടക്കം കേരളത്തിൽ നിലനിൽക്കുന്നു.
നാം മുന്നിലാണോ?
എൻഐആർഎഫ് റാങ്കിങ്ങിൽ കേരളത്തിലെ സർവകലാശാലകൾ നല്ലപ്രകടനം കാഴ്ചവെക്കുമ്പോൾത്തന്നെ നാം ഇനിയും ബഹുദൂരം മുന്നോട്ടുപോകാനുണ്ടെന്നുള്ളതിൻ്റെ സൂചനകൾ പ്രത്യക്ഷത്തിലുണ്ട്. ഇതിനുള്ള രണ്ടുദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാണിക്കാം.
ഒന്നാമതായി ഗവേഷണപ്രസിദ്ധീകരണങ്ങൾ. കേരള സർവകലാശാല രുപംകൊണ്ടത് 1997-ലാണ്. കേരളത്തിൽ ഏറ്റവുമധികം സ്കോപ്പസിൽ ഇൻടെക്സ് ചെയ്ത പ്രസിദ്ധീകരണങ്ങളുള്ളതും കേരള സർവകലാശാലയ്ക്കാണ്, 18,011 എണ്ണം. സ്കോപ്പസിലെ ഇൻഡക്സ് ചെയ്ത പ്രസിദ്ധീകരണങ്ങളുടെ കാര്യത്തിൽ കേരള സർവകലാശാലയ്ക്ക് തൊട്ടുപി ന്നിൽ 1971-ൽ രൂപംകൊണ്ട് കുസാറ്റാണ്. കുസാറ്റിന് സ്കോപ്പസിൽ 12,136 പ്രസിദ്ധീകരണങ്ങളുണ്ട്. കേരളത്തിലെ ഈ പഴയ സർവകലാശാലകളെ പുതുതായി രൂപംകൊണ്ട ചില സ്വകാര്യസർവകലാശാലകളുമായി തട്ടിച്ചുനോക്കിയാൽ വ്യത്യാസം മനസ്സിലാവും. 1994-ൽ മാത്രം രൂപംകൊണ്ട അമൃത സർവകലശാലയ്ക്ക് 30,356 പ്രസിദ്ധീകരണങ്ങളാണ് സ്കോപ്പസിലുള്ളത്. 1984-ൽ രൂ പംകൊണ്ട വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് 59,763 പ്രസിദ്ധീകര ണങ്ങളുണ്ട്. ഇവയൊക്കെ സ്വകാര്യ സർവകലാശാലകളാണെങ്കിൽ ചില അന്യസംസ്ഥാന സർവകലാശാലകളുമായും നമുക്ക് തട്ടിച്ചുനോക്കാം. 1978 ൽ രൂപംകൊണ്ട
കേരള സർവകലാശാല രൂപംകൊണ്ടത് അണ്ണാ യൂണിവേഴ്സിറ്റിയ്ക്ക് 1,57,442 പ്രസിദ്ധീകരണങ്ങളാണ് സ്കോപ്പസിലുള്ളത്. 1983-ൽ മാത്രം രൂപംകൊണ്ടതും പാലക്കാടിനോട് വളരെ അടുത്തുള്ളതുമായ കോയമ്പത്തൂരിലെ ഭാരതിയാർ സർവകലാശാലയ്ക്ക് 23295 പ്രസിദ്ധീകരമങ്ങളാണ് സ്കോപ്പസിലുള്ളത്.
1978 ൽ രൂപംകൊണ്ട് അണ്ണാ യൂണിവേ ഴ്സിറ്റിക്ക് 1,57,442 പ്രസിദ്ധീകരണങ്ങ ളാണ് സ്കോപ്പസിലുള്ളത്. 1982-ൽമാ ത്രം രൂപംകൊണ്ടതും പാലക്കാടിനോ ട് വളരെ അടുത്തുള്ളതുമായ കോയ മ്പത്തൂരിലെ ഭാരതിയാർ സർവകലാ ശാലയ്ക്ക് 28,295 പ്രസിദ്ധീകരണങ്ങളാ ണ് സ്കോപ്പസിലുള്ളത്.
പേറ്റന്റുകളിൽ നാമെവിടെ
മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് പേറ്റന്റുകൾ. ഇന്റലക്‌ച്വൽ പ്രോപ്പർട്ടി റൈറ്റ് ആന്വൽ റിപ്പോർട്ട് (2022 -23) നൽകുന്ന കണക്കനുസരിച്ച് പേറ്റന്റ് അപേക്ഷകൾ സമർപ്പിച്ചിരിക്കു സതിൽ 17-ാം സ്ഥാനത്തുമാത്രമാണ് കേരളം. പ്രസ്തുതരേഖയനുസരിച്ച് തമിഴ്‌നാട് 7686 പേറ്റന്റുകൾക്കുള്ള അപേക്ഷനൽകി രാജ്യത്ത് ഒന്നാമതെത്തുമ്പോൾ കേരളം വെറും 497 പേറ്റന്റുകൾ മാത്രമാണ് സമർപ്പിച്ചിട്ടുള്ളത്.
പേറ്റൻറിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിൽ കൂടുതലും സ്വകാര്യസ്ഥാപനങ്ങളാണ്. എന്നിരുന്നാൽപ്പോലും ആദ്യത്തെ 10 സ്ഥാപനങ്ങളിൽ ചണ്ഡീഗഡ് യൂണിവേഴ്സിറ്റി വന്നിട്ടുണ്ട്. അതാവട്ടെ ഒരു സംസ്ഥാനസർക്കാർ സർവക ലാശാലയാണ്. കേരളത്തിലെ ഒറ്റ വിദ്യാഭ്യാസസ്ഥാപനംപോലും ആദ്യത്തെ പത്തിൽ എത്തിയിട്ടില്ല.
ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ
കേരള സർവകലാശാലയിൽ നാലു വർഷ ബിരുദത്തിനുവേണ്ടിയിട്ടുള്ള സീറ്റുകളിൽ 40 ശതമാനം സീറ്റുകൾ 2024-25 അക്കാദമികവർഷം ഒഴിഞ്ഞു കിടക്കുന്നതായാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽനിന്നു മനസ്സിലാകുന്നത്. മഹാത്മാഗാന്ധി സർവകലാശാലയിൽ ഇത് 55 ശതമാനവും കാലിക്കറ്റ് സർവകലാശാലയിൽ 35 ശതമാനവും കണ്ണൂരിൽ 37 ശതമാനവുമാണ്. ഈ വിദ്യാർഥികളൊക്കെ എവിടേക്കാണ് പോകുന്നത്? ഇന്ത്യയുടെ ദേശീയ എൻറോൾമെന്റ് റേഷ്യോ 2020-21ൽ 27.3-ൽനിന്ന് 2021-22ൽ 28.4 ആയി വർധിച്ചു. എന്നാൽ, കേരളത്തിൽ 2020-21ൽ 43.2 ശതമാനമായിരുന്നത് 2021-22ൽ 41.8 ശതമാനമായി കുറഞ്ഞുപോവുകയാണുണ്ടായത്. ഇതിൽത്തന്നെ ഏറ്റുവും വലിയ വീഴ്ചവന്നിരിക്കുന്നത് പെൺ കുട്ടികളുടെ എൻറോൾമെന്റ് റേഷ്യോ യിലാണ്. 2020-21ൽ 52.8 ശതമാനമുണ്ടായിരുന്ന പെൺകുട്ടികളുടെ എൻ റോൾമെന്റ് റേഷ്യോ 49 ശതമാനമായി 21-22ൽ കുറഞ്ഞു. എന്നാൽ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക, പുതുച്ചേരി, തെലങ്കാന എന്നിവയെല്ലാംതന്നെ മൊത്തം എൻറോൾമെന്റ് റേഷ്യോ 2020-21ൽനിന്ന് 2021-22ൽ എത്തുമ്പോഴേക്കും വർധിക്കുകയാണുണ്ടായത്. (AISHE Report 2021-22, Table 47)
ദേശീയതലത്തിലടക്കം ഉന്നത വിദ്യാഭ്യാസരംഗത്ത് എൻറോൾമെന്റ് റേഷ്യോ ഉയർന്നുകൊണ്ടിരിക്കുമ്പോൾ കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ വലിയ കൊഴിഞ്ഞുപോക്ക് ആഴത്തിലുള്ള പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്.
ഹാർവാഡ് സർവകലാശാലയുടെ പ്രസിഡന്റായി ക്ഷണംകിട്ടിയ ഡെറക് സി. ബോക്ക് എൻ്റെ സമയമത്രയും ഫണ്ട് റെയ്‌സിങ്ങിനുവേണ്ടി ചെലവാകുമെന്ന് പരാതിപ്പെട്ട് വരാൻ വിമുഖ തകാണിച്ചപ്പോൾ അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നതിൽ ഉത്തരവാദപ്പെട്ടവരുടെ സമീപത്തുനിന്നുകിട്ടിയ മറുപടി ഇതായിരുന്നു. "നിങ്ങൾ ഹാർവാഡിനെ നേരാംവണ്ണം നയിച്ചാൽ ഫണ്ട് സ്വയം ഉണ്ടായിവന്നുകൊള്ളും". നേരാംവണ്ണം എന്ന വാക്കിന് കളങ്കമില്ലാത്ത അക്കാദമികത എന്നാണ് അർഥം എന്ന് നമ്മുടെ ഭരണസംവിധാനങ്ങളും വിദ്യാർഥിപ്രസ്ഥാനങ്ങളും തിരിച്ചറിയുന്നതുവരെ 'അരാഷ്ട്രീയത' രാഷ്ട്രീ യതയുടെ മുഖംമൂടിയണിഞ്ഞ് നമ്മുടെ കാമ്പസുകളെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും.
(കേരള കേന്ദ്ര സർവകലാശാല പ്രൊഫസറാണ് ലേഖകൻ)
Content Highlights: *From Harvard to Kerala: A Comparative Look at University Leadership and Priorities
Published: 19 Jul 2025, 10:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented