കൊച്ചി: പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കായി പിഎം ഫൗണ്ടേഷൻ സംസ്ഥാനത്ത് നടത്തുന്ന ടാലന്റ് സെർച്ച് പരീക്ഷയ്ക്ക് ജൂൺ 20 വരെ അപേക്ഷിക്കാം. 2025-ലെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് ഗ്രേഡ് നേടിയ വിദ്യാർഥികൾക്കും സിബിഎസ്ഇ/ഐസിഎസ്ഇ പരീക്ഷയിൽ ഓരോ വിഷയത്തിലും 90 ശതമാനം മാർക്ക് നേടിയ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
കൂടാതെ സംസ്ഥാന ദേശീയതല മത്സരങ്ങളിൽ (കായികം, കലാ സാംസ്കാരികം, നേതൃത്വം, സാമൂഹിക സേവനം, വിവരസാങ്കേതികം) വിജയികളാകുകയും അതോടൊപ്പം എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും കുറഞ്ഞത് എഗ്രേഡ് അല്ലെങ്കിൽ സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും 80 ശതമാനം മാർക്കെങ്കിലും നേടിയ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
നിശ്ചിത മാർക്ക് നേടുന്നവർക്ക് കാഷ് അവാർഡും സാക്ഷ്യപത്രവും നൽകും. ശേഷം തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ക്യാമ്പും പിന്നീട് അഭിമുഖവും നടക്കും. തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി അഞ്ച് വർഷംവരെ പിഎം ഫെലോഷിപ്പും ലഭിക്കും. ഫോൺ: 0484 2367279, 75106 72798. കൂടുതൽ വിവരങ്ങൾ www.prnfonline.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
Content Highlights: PM Foundation Talent Search Exam 2024
Published: 16 May 2025, 08:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented