നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) ബെംഗളൂരു, വിവിധ പ്രോഗ്രാമുകളിലെ 2025-26 ജൂലായ് സെഷൻ പ്രവേശനത്തിന് അപേക്ഷിക്കാം.

To advertise here,

കോഴ്‌സുകളും പ്രവേശനയോഗ്യതയും

എംഎസ്‌സി

• ബയോസ്റ്റാറ്റിസ്റ്റിക്സ്: മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് മുഖ്യവിഷയമായുള്ള അണ്ടർ ഗ്രാജ്വേറ്റ് ഡിഗ്രി.

• മെഡിക്കൽ ഇമേജിങ് ടെക്നോളജി: മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്നോളജി/മെഡിക്കൽ ടെക്നോളജി റേഡിയോ ഡയഗ്‌ണോസിസ് ആൻഡ് ഇമേജിങ്/റേഡിയോളജിക്കൽ ടെക്നോളജി/റേഡിയോഗ്രഫി/മെഡിക്കൽ ഇമേജിങ് ടെക്നോളജി (എക്സ്-റേ), ഫുൾ ടൈം റഗുലർ അണ്ടർ ഗ്രാജ്വേവേറ്റ് (ബിഎസ്‌സി) ബിരുദം.

• (i) സൈക്യാട്രിക് നഴ്സിങ് (ii) ന്യൂറോ സയൻസ് നഴ്സിങ്: രണ്ടിനും ബിഎസ്‌സി നഴ്സിങ്/ബിഎസ്‌സി ഓണേഴ്സ് നഴ്സിങ്/പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്

• യോഗാ തെറാപ്പി (മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്): ബിഎസ്‌സി യോഗ/ബിഎൻവൈഎസ് അല്ലെങ്കിൽ സയൻസ്/മെഡിക്കൽ/പാരാമെഡിക്കൽ ബിരുദവും യോഗാ സയൻസിൽ ഒരുവർഷ ഡിപ്ലോമ/തത്തുല്യ യോഗ്യതയും.

• ന്യൂറോ സയൻസ്: ബിഎസ്‌സി ലൈഫ് സയൻസസ്/ബിഎസ്‌സി ബയോളജിക്കൽ സയൻസസ്; എംബിബിഎസ്, ബിഡിഎസ്, ബിപിടി, ബിഫാർമ, ബിഎൻവൈഎസ്, ബിഎഎംഎസ്, ബിഇ, ബിടെക് എന്നിവയിലൊന്ന്.

മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എംപിഎച്ച്)

എംബിബിഎസ്, ബിഡിഎസ് അല്ലെങ്കിൽ സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, എൻവയൺമെൻറൽ സയൻസസ്, ഫിസിയോതെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, ഹെൽത്ത് മാനേജ്മെൻറ്്‌, സോഷ്യൽ വർക്ക്, ഇക്കണോമിക്സ്, സ്പീച്ച് പത്തോളജി ആൻഡ് ഓഡിയോളജി, സ്പീച്ച് പത്തോളജി, ഓഡിയോളജി, നഴ്സിങ് എന്നിവയിലൊന്നിൽ മാസ്റ്റേഴ്സ് ബിരുദം.

എംഫിൽ

(i) ക്ലിനിക്കൽ സൈക്കോളജി: അപ്ലൈഡ് സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജി/കൗൺസലിങ് സൈക്കോളജി/സൈക്കോളജിക്കൽ കൗൺസലിങ്/സൈക്കോളജി രണ്ടുവർഷ മാസ്റ്റേഴ്സ് ബിരുദം

(ii) സൈക്യാട്രിക് സോഷ്യൽ വർക്ക്: സോഷ്യൽ വർക്കിൽ രണ്ടുവർഷ മാസ്റ്റേഴ്സ് ബിരുദം.

• പിജി ഡിപ്ലോമ ക്ലിനിക്കൽ ബയോകെമിസ്ട്രി

• ബയോകെമിസ്ട്രിയിൽ എംഎസ്‌സി

ഈ കോഴ്സുകൾക്കെല്ലാം ഓൾ ഇന്ത്യ കാറ്റഗറി, കർണാടക സ്റ്റേറ്റ് ഡൊമിസൈൽ കാറ്റഗറി വിഭാഗങ്ങളിൽ സംവരണമുണ്ട്.

പിഎച്ച്ഡി

ബയോഫിസിക്സ്, ബയോസ്റ്റാറ്റിസ്റ്റിക്സ്, ചൈൽഡ് ആൻഡ് അഡോളസൻറ്്‌ സൈക്യാട്രി, ക്ലിനിക്കൽ ന്യൂറോ സയൻസസ്, ക്ലിനിക്കൽ സൈക്കോളജി, ക്ലിനിക്കൽ സൈക്കോഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി, എപ്പിഡെമിയോളജി, പബ്ലിക് ഹെൽത്ത്, ഹ്യൂമൻ ജനറ്റിക്സ്, ഇന്റഗ്രേറ്റീവ് മെഡിസിൻ, മെൻറൽ ഹെൽത്ത് എജുക്കേഷൻ, ന്യൂറോ അനസ്തേഷ്യ ആൻഡ് ന്യൂറോക്രിറ്റിക്കൽ കെയർ, ന്യൂറോകെമിസ്ട്രി, ന്യൂറോഇമേജിങ് ആൻഡ് ഇൻറർവൻഷണൽ റേഡിയോളജി, ന്യൂറോളജി, ന്യൂറോളജിക്കൽ റീഹാബിലിറ്റേഷൻ, ന്യൂറോമൈക്രോബയോളജി, ന്യൂറോപത്തോളജി, ന്യൂറോഫിസിയോളജി, ന്യൂറോവൈറോളജി, നഴ്സിങ്, സൈക്യാട്രിക് സോഷ്യൽ വർക്ക്, സൈക്യാട്രി, ഹിസ്റ്ററി ഓഫ് സൈക്യാട്രി, മെൻറൽ ഹെൽത്ത് റീഹാബിലിറ്റേഷൻ, സൈക്കോസോഷ്യൽ സപ്പോർട്ട് ഇൻ ഡിസാസ്റ്റർ മാനേജ്മെൻറ്്‌, സ്പീച്ച് പത്തോളജി ആൻഡ് ഓഡിയോളജി.

മറ്റ് പ്രോഗ്രാമുകൾ

ഫെലോഷിപ്പ്, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് (പിഡിഎഫ്), പോസ്റ്റ് എംഡി/ഡിഎം പിഡിഎഫ്, എംഡി ആയുർവേദ

അപേക്ഷ

പ്രവേശനയോഗ്യത, സീറ്റുകളുടെ കാറ്റഗറൈസേഷൻ, പ്രവേശനരീതി ഉൾപ്പെടെയുള്ള വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും nimhans.ac.in (Announcements ലിങ്ക്) കാണുക. അപേക്ഷ പ്രവേശനവിജ്ഞാപന പേജിലുള്ള ലിങ്ക് വഴി മാർച്ച് 31 വരെ നൽകാം. ഒരാൾക്ക് മൂന്ന്‌ കോഴ്സുകൾക്കുവരെ അപേക്ഷിക്കാം. താത്‌പര്യം അപേക്ഷയിൽ നൽകണം. പ്രവേശനപ്പരീക്ഷ നിംഹാൻസിൽ മേയ് മൂന്ന്, നാല് തീയതികളിലായി നടത്തും. സഹായങ്ങൾക്ക്: admissions@nimhans.net