
ഹൈസ്കൂൾതലത്തിൽ പഠിപ്പിക്കാൻ, ബിരുദത്തോടൊപ്പം വേണ്ട പ്രൊഫഷണൽ യോഗ്യതയാണ് ബി.എഡ്. പ്ലസ് ടു കഴിഞ്ഞ് നാല് വർഷത്തെ പഠനത്തിൽക്കൂടി ബിരുദവും ബാച്ച്ലർ ഓഫ് എജുക്കേഷൻ (ബി.എഡ്.) ബിരുദവും നേടാൻ അവസരമൊരുക്കുന്ന പ്രോഗ്രാമാണ് ഇൻറഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാം. 2023-ൽ ഈ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (എൻ.സി.ഇ.ടി.) എന്ന പരീക്ഷ ഏർപ്പെടുത്തി. നാഷണൽ ടെസ്റ്റിങ് ഏജൻസി ആണ് പരീക്ഷ നടത്തിയത്. കേന്ദ്ര-സംസ്ഥാന സർവകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവയിൽ ചിലതിലെ നാലു വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമുകളിലെ പ്രവേശനത്തിനാണ് ഈ പരീക്ഷ.
പ്രോഗ്രാം: ബി.എ./ബി.എസ്സി./ബി.കോം.-ബി.എഡ്.
സ്ഥാപനങ്ങൾ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) - ഖരഗ്പുർ, ഭുവനേശ്വർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) - ഹൈദരാബാദ്, പുതുച്ചേരി, ജലന്ധർ, അഗർത്തല, കോഴിക്കോട് (ബി.എസ്സി. ബി.എഡ്.), കേരള കേന്ദ്ര സർവകലാശാല, കാസർകോട് (ബി.എ./ബി.കോം./ബി.എസ്സി. ബി.എഡ്.), രാജസ്ഥാൻ, തമിഴ്നാട്, കേന്ദ്ര സർവകലാശാലകൾ, അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി, റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ (ഭോപാൽ, അജ്മേർ). സ്ഥാപനങ്ങളുടെയും കോഴ്സുകളുടെയും പൂർണപട്ടിക ncet.samarth.ac.in ൽ ലഭ്യമാക്കിയിരുന്നു.
യോഗ്യത: പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. എന്നാൽ, പ്രവേശനം തേടുന്ന സ്ഥാപനം, പ്രവേശനത്തിനായി യോഗ്യതാ പരീക്ഷ ജയിച്ച വർഷം, അപേക്ഷകരുടെ പ്രായം എന്നിവ സംബന്ധിച്ച വ്യവസ്ഥ െവച്ചിട്ടുണ്ടെങ്കിൽ, അത് തൃപ്തിപ്പെടുത്തണം. യോഗ്യതാ വ്യവസ്ഥകൾ, സ്ഥാപന വെബ് സൈറ്റ് പരിശോധിച്ച് ഉറപ്പാക്കണം.
എൻ.സി.ഇ.ടി.: ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള മൂന്നു മണിക്കൂർ ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. ചോദ്യങ്ങൾ മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ. താത്പര്യമുള്ള ചോദ്യഭാഷ അപേക്ഷ നൽകുമ്പോൾ അറിയിക്കണം. പരീക്ഷയ്ക്ക് നാലു സെക്ഷനുകളിലായി മൊത്തം 160 ചോദ്യങ്ങൾ.
റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ നടത്തുന്ന പ്രോഗ്രാമുകൾ
നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങി (എൻ.സി.ഇ.ആർ.ടി.) ന്റെ കീഴിൽ അജ്മേർ, ഭോപാൽ, ഭുവനേശ്വർ, മൈസൂരു, ഷില്ലോങ് നോർത്ത് ഈസ്റ്റേൺ എന്നീ കേന്ദ്രങ്ങളിലുള്ള റീജണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് എജുക്കേഷൻ (ആർ.ഐ.ഇ.കൾ) വിവിധ അധ്യാപക പരിശീലന കോഴ്സുകൾ നടത്തുന്നു.
ബിരുദവും (ബി.എസ്സി./ബി.എ.) ബി.എഡ്. ബിരുദവും ചേർന്നുള്ള നാല് വർഷ ഇൻറഗ്രേറ്റഡ് ബി.എസ്സി. ബി.എഡ്., ബി.എ. ബി.എഡ്. പ്രോഗ്രാമുകളിലേക്ക് പ്ലസ് ടു നിശ്ചിത വിഷയങ്ങളോടെ ജയിച്ചവർക്ക് അപേക്ഷിക്കാം.
- ബി.എസ്സി. ബി.എഡ്. (ഫിസിക്കൽ സയൻസ്) പ്രവേശനം തേടുന്നവർ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയും ബി.എസ്സി. ബി.എഡ്. (ബയോളജിക്കൽ സയൻസസ്) പ്രവേശനം നേടുന്നവർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി വിഷയങ്ങളും പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കണം.
- ബി.എ. ബി.എഡ്. പ്രവേശനത്തിന് സയൻസ്/കൊമേഴ്സ്/ആർട്സ് സ്ട്രീമിൽ പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം. ഭുവനേശ്വർ, മൈസൂരു കേന്ദ്രങ്ങളിൽ കോഴ്സ് ഉണ്ട്.
- ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ് എന്നിവയിൽ ഒന്നിലെ എം.എസ്സി. കോഴ്സിനൊപ്പം ബി.എഡ്. കോഴ്സും ചേർന്നുള്ള ആറ് വർഷ ഇന്റഗ്രേറ്റഡ് എം.എസ്. ബി.എഡ്. പ്രോഗ്രാമിലേക്ക് പ്രവേശനം തേടുന്നവർ പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചിരിക്കണം. മൈസൂരുവിലാണ് കോഴ്സ്. രാജ്യത്ത് എവിടെയുള്ളവർക്കും അപേക്ഷിക്കാം.
ഈ പ്രോഗ്രാമുകൾക്ക്, പ്രവേശന വർഷത്തിന്റെ തൊട്ടുതലേ അധ്യയനവർഷം യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അതിനു മുമ്പുള്ള രണ്ട് അധ്യയനവർഷങ്ങളിൽ പ്ലസ് ടു ജയിച്ചവർക്കും അപേക്ഷിക്കാം. അപേക്ഷകർക്ക് യോഗ്യതാ പരീക്ഷയിൽ 50 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷിക്കാർക്ക് 45 ശതമാനം) മൊത്തത്തിൽ വേണം. വിവരങ്ങൾക്ക്: cee.ncert.gov.in
വിവിധ കേന്ദ്രങ്ങളിലുള്ള ബി.എ./ബി.എസ്സി. - ബി.എഡ്. പ്രോഗ്രാമുകൾക്ക് അപേക്ഷാർഥിയുടെ താമസസ്ഥലം പരിഗണിച്ച് നിശ്ചിത കേന്ദ്രത്തിലേക്കേ അപേക്ഷിക്കാനാകൂ. കേരളത്തിലെ അപേക്ഷകർക്ക് മൈസൂരുവിലേക്ക് അപേക്ഷിക്കാം.
പ്രവേശനത്തിന് പൊതു പ്രവേശനപരീക്ഷ (സി.ഇ.ഇ.) ഉണ്ടാകും. പരീക്ഷയുടെ സിലബസ്, മുൻ വർഷത്തെ ചോദ്യപ്പേപ്പർ എന്നിവ cee.ncert.gov.in/ ൽ ലഭ്യമാക്കും. കൗൺസലിങ്, പ്രവേശനം എന്നിവ ബന്ധപ്പെട്ട റീജണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തും.
ഈ പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന ഹരിയാണ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ ടീച്ചർ എജുക്കേഷനിൽ ബി.എസ്സി. ബി.എഡ്, ബി.എ. ബി.എഡ്. പ്രോഗ്രാമുകളുണ്ട്. എൻ.സി.ഇ.ആർ.ടി സി.ഇ.ഇ. അഭിമുഖീകരിക്കുകയും സ്ഥാപനത്തിലേക്ക് പ്രത്യേകം അപേക്ഷിക്കുകയും വേണം. www.siaste.org അജ്മേർ, ഭോപാൽ കേന്ദ്രങ്ങളിലെ ബി.എ. ബി.എഡ്., ബി.എസ്സി. ബി.എഡ്. കോഴ്സുകളിലെ പ്രവേശനപരീക്ഷ നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് 2023-’24-ൽ നടത്തിയത്.
പഠന, മാനസിക, വൈകാരിക, ശാരീരിക പരിമിതികളുള്ളവരെ പഠിപ്പിക്കാൻ പഠിക്കുന്ന സ്പെഷ്യൽ എജുക്കേഷൻ കോഴ്സുകൾ
അലി യാവർ ജങ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ഡിസെബിലിറ്റീസ്
കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ സ്ഥാപനമായ മുംബൈ അലി യാവർ ജങ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറി ങ് ഡിസെബിലിറ്റീസ് (ദിവ്യാംഗ്ജൻ); സ്പെഷ്യൽ എജുക്കേഷൻ ഡിപ്ലോമ കോഴ്സുകൾ നടത്തുന്നുണ്ട്.
കോഴ്സുകളും കേന്ദ്രങ്ങളും
- ഡിപ്ലോമ ഇൻ എജുക്കേഷൻ സ്പെഷ്യൽ എജുക്കേഷൻ (ഹിയറിങ് ഇം പയർമൻ): കൊൽക്കത്ത, സെക്കന്ദരാബാദ്, നോയിഡ, ജൻല
- ഡിപ്ലോമ ഇൻ എജുക്കേഷൻ - സ്പെഷ്യൽ എജുക്കേഷൻ (ഓട്ടിസം കം ഡിമാൻഡേഴ്സ്); ഭോപാൽ
- ഡിപ്പോമ ഇൻ എജുക്കേഷൻ - സ്പെഷ്യൽ എജുക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി): അഹമ്മദാബാദ്
ഡിപ്ലോമ പ്രവേശനത്തിന് 10 +2 ആണ് യോഗ്യത. മാർക്ക് വ്യവസ്ഥ ഉണ്ട്. ചിലതിന് പ്ലസ് ടു തല വിഷയവ്യവസ്ഥ ഉണ്ടാ കും. ഓരോ പ്രോഗ്രാമിനും പ്രവേശനത്തിന് വേണ്ട വിശദമായ യോഗ്യത www. ayjnihh.nic.in ൽ ലഭിക്കും.
ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനം റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർ.സി.ഐ.) നടത്തുന്ന ഓൾ ഇന്ത്യ ഓൺലൈൻ ആപ്റ്റിറ്റിയൂഡ് (എ.ഐ.ഒ.എ.ടി.) അടിസ്ഥാനമാക്കിയാകും. വിവരങ്ങൾക്ക്: rehabound.nic.in
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകു പ്പിന്റെ കീഴിൽ മൈസൂരുവിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (എ.ഐ.ഐ.എസ്.എച്ച്.), സ്പെഷ്യൽ എജുക്കേഷൻ ഡിപ്ലോമ പ്രോഗ്രാമുകളും നടത്തുന്നു.
ഡിപ്ലോമ ഇൻ (1) ഹിയറിങ് എയ്ഡ് ആൻഡ് ഇയർ മൗൾഡ് ടെക്നോളജി:ഫിസിക്സ് ഇലക്ട്രോണിക്സ് ഒരു പേപ്പ റായി പഠിച്ച് പ്ലസ് ടു ജയിച്ചിരിക്കണം. അല്ലെങ്കിൽ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ എൻജിനിയറിങ് ഡിപ്ലോമ, ഇല ക്ട്രോണിക്സ് ഇലക്ട്രിക്കൽ എൻജിനിയറിങ് മേഖലയിലെ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്/ഡിപ്ലോമ
(II) ഏർളി ചൈൽഡ് ഹുഡ് സ്പെഷ്യൽ എജുക്കേഷൻ (ഹിയറിങ് ഇംപെയർമെന്റ്) -10+2 തല പരീക്ഷ, 50 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം.
(III)ഹിയറിങ്, ലാംഗ്വേജ് ആൻഡ് സ്പീച്ച് (വീഡിയോ കോൺഫറൻസ് രീതിയിൽ) - ഫിസിക്സ്, കെമിസ്ട്രി, ബയോ
പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ് ടു ജയിച്ചിരിക്കണം.
വിവിധ ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനം, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ്. www.aiishmysore.in റീഹാബിലിറ്റേഷൻ കൗൺസിൽ നടത്തുന്ന കോഴ്സുകളുടെ വിശദാംശങ്ങൾക്ക് rehabcouncil.nic.in
Content Highlights: Integrated Teacher Education Programme (ITEP), degree with B.Ed
Published: 20 Nov 2023, 11:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented