2023-ലെ പ്രവേശനപ്പരീക്ഷകൾക്ക് ഒരുങ്ങാം


By ഡോ. എസ്. രാജൂകൃഷ്ണൻ:

2 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo-Pics4news

2023-ലെ പ്രവേശനത്തിനുള്ള വിവിധ പ്രവേശനപ്പരീക്ഷകളുടെ തീയതികൾ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ചില പ്രവേശനപ്പരീക്ഷകൾ അടിസ്ഥാനമാക്കിയുള്ള പ്രവേശന അറിയിപ്പുകളും വന്നുതുടങ്ങി. അവ ഏതൊക്കെയെന്ന് അറിയാം.

ഐ.എസ്.ഐ. അഡ്മിഷൻ ടെസ്റ്റ്

:ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ.) വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ബാച്ച്‌ലർ, മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിനുള്ള ഐ.എസ്.ഐ. അഡ്മിഷൻ ടെസ്റ്റ് മേയ് 14-ന് നടത്തും. ബാച്ച്‌ലർ, മാസ്റ്റേഴ്സ് തല പ്രോഗ്രാമുകൾക്കുപുറമേ പി.ജി. ഡിപ്ലോമ, റിസർച്ച് പ്രോഗ്രാമുകളിലും അവസരമുണ്ട്. മാർച്ച് 10 മുതൽ ഏപ്രിൽ അഞ്ചുവരെ അപേക്ഷിക്കാം.വിവരങ്ങൾക്ക്: www.isical.ac.in/~admission/

സി.എം.ഐ. അഡ്മിഷൻ ടെസ്റ്റ്

:ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (സി.എം.ഐ.) നടത്തുന്ന വിവിധ ബാച്ച്‌ലർ, മാസ്റ്റേഴ്സ്, പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ മേയ് ഏഴിന് നടത്തും. അപേക്ഷ മാർച്ച് ഒന്നോടെ തുടങ്ങിയേക്കും. വിവരങ്ങൾക്ക്: www.cmi.ac.in/admissions/

ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട്

:പുണെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സ് നടത്തുന്ന ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ ജൂൺ 11-നും 25-നും നടത്തും. അപേക്ഷ നൽകാനുള്ള സൗകര്യം മാർച്ച് ഒന്നുമുതൽ മേയ് 25 വരെ ലഭിക്കും. വിവരങ്ങൾക്ക്: gipe.ac.in

വെറ്ററിനറി യു.ജി. അഖിലേന്ത്യാ ക്വാട്ട: നീറ്റ് യു.ജി. റാങ്ക് പരിഗണിച്ച്

:അംഗീകൃത വെറ്ററിനറി കോളേജുകളിൽ ബാച്ച്‌ലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻട്രി (ബി.വി.എസ്‌സി. ആൻഡ് എ.എച്ച്.) പ്രോഗ്രാമിലെ അഖിലേന്ത്യാ ക്വാട്ട വിഭാഗത്തിൽ വരുന്ന 15 ശതമാനം സീറ്റുകൾ നികത്തുന്നത് നീറ്റ് യു.ജി. 2023 മെറിറ്റ് അടിസ്ഥാനമാക്കിയാണ്. ഈ സീറ്റുകളിലെ പ്രവേശനത്തിൽ താത്‌പര്യമുള്ളവർ നിർബന്ധമായും മേയ് ഏഴിനുനടക്കുന്ന നീറ്റ് യു.ജി.ക്ക്‌ അപേക്ഷിച്ച് അഭിമുഖീകരിക്കണം.

നെസ്റ്റ് 2023: മെറിറ്റ് പട്ടിക തയ്യാറാക്കുന്ന രീതിയിൽ മാറ്റം

:രണ്ട് ദേശീയ സ്ഥാപനങ്ങളിലെ പഞ്ചവത്സര ഇൻറഗ്രേറ്റഡ് എം.എസ്‌സി. പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന നാഷണൽ എൻട്രൻസ് സ്‌ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്) മെറിറ്റ് പട്ടിക തയ്യാറാക്കുന്ന രീതിയിൽ 2022-ലെ വ്യവസ്ഥയിൽ മാറ്റംവരുത്തി.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (നൈസർ) മെറിറ്റ് പട്ടിക തയ്യാറാക്കുമ്പോൾ നാലുവിഷയങ്ങളുടെയും (മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി) സ്കോർ പരിഗണിച്ചിരുന്നു.

സെൻറർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (സി.ഇ.ബി.എസ്.) മെറിറ്റ് പട്ടിക തയ്യാറാക്കുന്നതിന് ഏറ്റവും മികച്ച സ്കോർനേടിയ മൂന്നു വിഷയങ്ങളുടെ സ്കോറാണ് പരിഗണിച്ചിരുന്നത്. 2023 പ്രവേശനത്തിൽ മെറിറ്റ് പട്ടിക തയ്യാറാക്കാൻ രണ്ടു സ്ഥാപനങ്ങളും ഏറ്റവും മികച്ച സ്കോർ നേടുന്ന മൂന്നു വിഷയങ്ങളുടെ സ്കോറായിരിക്കും പരിഗണിക്കുക. പരീക്ഷാതീയതി താമസിയാതെ പ്രഖ്യാപിക്കും. വിവരങ്ങൾക്ക്: www.nestexam.in/

എച്ച്.എസ്.ഇ.ഇ. നിർത്തലാക്കി

:മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഐ.ഐ.ടി., ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് ഡിപ്പാർട്ട്മെൻറ്് നടത്തിവന്നിരുന്ന അഞ്ചുവർഷ ഇൻറഗ്രേറ്റഡ് എം.എ. പ്രോഗ്രാം 2023-’24 വർഷംമുതൽ നിർത്തലാക്കി. ഇതിലേക്കുള്ള പ്രവേശനപ്പരീക്ഷയായ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് എൻട്രൻസ് എക്സാമിനേഷൻ (എച്ച്.എസ്.ഇ.ഇ.) ഈവർഷംമുതൽ നടത്തുന്നതല്ല. 2023 മുതൽ ഈ ഡിപ്പാർട്ടുമെൻറ്്; ഡെവലപ്മെൻറ്് സ്റ്റഡീസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ് സ്റ്റഡീസ് എന്നിവയിൽ രണ്ടുവർഷ എം.എ. പ്രോഗ്രാം നടത്തുന്നതാണ്. പ്രവേശനത്തിന് ഗേറ്റ് 2023 സ്കോർ ഉപയോഗിക്കും. ഓരോ വിഷയത്തിനുംവേണ്ട ഗേറ്റ് പേപ്പർ ഇപ്രകാരമാണ്.

  • ഡെവലപ്മെൻറ് സ്റ്റഡീസ് - ഇക്കണോമിക്സ്/ഫിലോസഫി/ സൈക്കോളജി/സോഷ്യോളജി.
  • ഇക്കണോമിക്സ്-ഇക്കണോമിക്സ്.
  • ഇംഗ്ലീഷ് സ്റ്റഡീസ്-ഇംഗ്ലീഷ്/ലിംഗ്വിസ്റ്റിക്സ്.
വിവരങ്ങൾക്ക്: hsee.iitm.ac.in

Content Highlights: common entrance examinations 2023

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


arvind kejriwal

1 min

പ്രധാനമന്ത്രി പഠിച്ച യൂണിവേഴ്‌സിറ്റി അത് ആഘോഷമാക്കേണ്ടതാണ്, പക്ഷെ മറച്ചുവെക്കുന്നു- കെജ്‌രിവാള്‍

Apr 1, 2023

Most Commented