കഴിഞ്ഞവർഷം യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് നേടിയ വിദ്യാർഥികളെക്കുറിച്ച് വന്ന പത്രവാർത്തയാണ് എറണാകുളം കൂത്താട്ടുകുളം വാളിയപ്പാടം കൂരംകുന്നേൽ ആരോൺ കുര്യാക്കോസ് പ്രകാശിന്റെ ജീവിതം മാറ്റിമറിച്ചത്. വാർത്ത വായിച്ചതിനുശേഷം ഈ സ്കോളർഷിപ്പിനെക്കുറിച്ച് കൂടുതലറിയാൻ ആരോൺ വിശദമായ അന്വേഷണം നടത്തി. അവസാനം ഇന്ത്യയിൽനിന്നും ഈ സ്കോളർഷിപ്പ് നേടിയവരിൽ ഒരാളായി ആരോൺ.
പരീക്ഷയിലെ മാർക്ക് മാത്രമല്ല തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള മാനദണ്ഡം. കരിക്കുലത്തിന് പുറത്തുള്ള വിദ്യാർഥിയുടെ പ്രവർത്തനം, അക്കാദമിക് അനുഭവങ്ങൾ, കരിയർ താത്‌പര്യങ്ങൾ, സാമൂഹികപ്രതിബദ്ധതാ പ്രവർത്തനങ്ങൾ, ഭാഷാപരിജ്ഞാനം എന്നിവയെല്ലാം പരിഗണിക്കുമെന്ന് ഇറ്റലിയിലെ പിസ സർവകലാശാലയിൽ പ്രവേശനം ലഭിച്ച ആരോൺ കുര്യാക്കോസ് പറഞ്ഞു.
സ്കോളർഷിപ്പോടെ ജോയന്റ് മാസ്റ്റർ ഡിഗ്രിയായ ബയോഫാം (ബയോ ആൻഡ് ഫാർമസ്യൂട്ടിക്കൽ മെറ്റീരിയൽ സയൻസ്) പഠനത്തിനാണ് പ്രവേശനം ലഭിച്ചത്. യൂറോപ്പിലെ നാലു രാജ്യങ്ങളിലായാണ് പഠനം. ആദ്യസെമസ്റ്റർ ഇറ്റലിയിലും തുടർന്ന് സ്പെയിൻ, പോളണ്ട്, ഫ്രാൻസ് എന്നീ രാജ്യങ്ങളിലായിട്ടാണ് പഠനം പൂർത്തിയാക്കേണ്ടത്. ഏകദേശം 41 ലക്ഷം രൂപയാണ് സ്‌കോളർഷിപ്പ് തുക. പഠനത്തിനും യാത്രയ്ക്കും ജീവിതച്ചെലവുകൾക്കുമായി ഈ തുക ഉപയോഗിക്കാം. കൂത്താട്ടുകുളം ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ പ്രകാശ് ജോർജ് കുര്യന്റെയും മഞ്ജു മാത്യുവിന്റെയും മകനാണ്. ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്നാണ് രസതന്ത്രത്തിൽ ബിരുദം നേടിയത്.
Content Highlights: Erasmus Mundus Joint Masters scholarships
Published: 28 Nov 2022, 11:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented