
പ്രതീകാത്മക ചിത്രം.|Photo: Gemini AI
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍-പുണെ) ജനുവരി സെഷനില്‍ നടത്തുന്ന ഡേറ്റാ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഗവേഷണ മേഖലകള്‍
ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ)/മെഷീന്‍ ലേണിങ് (എംഎല്‍), ക്ലൈമറ്റ് മോഡലിങ്, കംപ്യൂട്ടേഷണല്‍ ആന്‍ഡ് അപ്ലൈഡ് മാത്തമാറ്റിക്‌സ്, കംപ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക്. കംപ്യൂട്ടേഷണല്‍ കെമിസ്ട്രി, കംപ്യൂട്ടേഷണല്‍ ഫിനാന്‍സ്, ഡൈനാമിക്കല്‍ സിസ്റ്റംസ്, എംഎലിലെ സ്റ്റാറ്റിസ്റ്റിക്കല്‍ മെത്തേഡ്സ് ഇന്‍ എംഎല്‍ തുടങ്ങിയവയാണ് ഗവേഷണ മേഖലകള്‍.
സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോബബിലിറ്റി, അപ്ലൈഡ് മാത്തമാറ്റിക്‌സ് കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവ സംയോജിപ്പിച്ചാണ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്, തിയറി, മെത്തേഡ്‌സ്, ആപ്ലിക്കേഷന്‍സ് എന്നിങ്ങനെ ഡേറ്റാ സയന്‍സിന്റെ മൂന്നുവശങ്ങളിലും പരിശീലനം നല്‍കും. കൂടാതെ, മറ്റു വകുപ്പുകളുടെയും ദേശീയ-അന്തര്‍ദേശീയ അക്കാദമിക്, വ്യവസായ മേഖലയിലെ ഗവേഷണ ശൃംഖലയുടെ ഭാഗമാകാനുമുള്ള അവസരം ലഭിക്കും.
യോഗ്യത
ഡേറ്റാ സയന്‍സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഏതെങ്കിലും സയന്‍സ്/എന്‍ജിനിയറിങ് വിഷയത്തില്‍ മാസ്റ്റേഴ്സ് ബിരുദമോ ബിഇ, ബിടെക്, ബിഎസ് തുടങ്ങിയ നാലുവര്‍ഷ ബാച്ച്‌ലര്‍ ബിരുദമോ തത്തുല്ല്യ ബിരുദമോ മൊത്തത്തില്‍ 60 ശതമാനം മാര്‍ക്കോടെ (എസ്‌സി/എസ്ടി പ്രത്യേക പ്രാപ്തിയുള്ളവര്‍ക്ക് (പിഡി/വിഎച്ച്) 55 ശതമാനം) അല്ലെങ്കില്‍, 10 പോയിന്റ് സ്‌കെയിലില്‍ തത്തുലുമായ സിജിപിയോ ഉണ്ടായിരിക്കണം.
ഇനി പറയുന്നവയില്‍ കുറഞ്ഞത് ഒരു അധിക യോഗ്യതയെങ്കിലും വേണം
- സിഎസ്ഐ ആര്‍-ജെആര്‍എഫ്, യുജിസി-ജെആര്‍എഫ്, ഡിബിടി ജെആര്‍എഫ്- എ, ഡി ബിടി-ബിഐഎന്‍സി-ജെആര്‍എഫ്, ജെഇഎസ്ടി, എന്‍ബിഎച്ച്എം, ഗേറ്റ്, ജെജിഇബിഐഎല്‍എസ് തുടങ്ങിയ ദേശീയ യോഗ്യതാപരീക്ഷയില്‍ ഒന്നില്‍ 2026 ജനുവരിയില്‍ സാധുതയുള്ള സ്‌കോര്‍ വേണം
- ഇന്‍സ്പയര്‍-പിഎച്ച്ഡി ഫെലോഷിപ്പ് (അഭിമുഖ സമയത്ത് താത്കാലിക തിരഞ്ഞെടുപ്പ് കത്ത് വേണം).
- ഒരു ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് നാഷണല്‍ ഇംപോര്‍ട്ടന്‍സില്‍ (ഐഎന്‍ഐ) നിന്ന് കുറഞ്ഞ് 8.0 സിജിപിഎ ഉള്ള നാലുവര്‍ഷത്തെ ബാച്ച്ലര്‍ അല്ലെങ്കില്‍ മാസ്‌റ്റേഴ്‌സ് ബിരുദം. അപേക്ഷ നല്‍കുമ്പോള്‍ ബിരുദം വേണം.
അപേക്ഷ
വിശദവിവരങ്ങള്‍ www.iiserpune.ac.in/ -ല്‍ ലഭ്യമാണ്. (എജുക്കേഷന്‍ > അഡ്മിഷന്‍ > പിഎച്ച്ഡി പ്രോഗ്രാം > ഡേറ്റാ സയന്‍സ് ലിങ്കുകള്‍ വഴി) അപേക്ഷ ഈ വെബ്‌സൈറ്റ് ലിങ്ക് വഴി നവംബര്‍ 28-ന് വൈകീട്ട് അഞ്ചുവരെ നല്‍കാം. സഹായങ്ങള്‍ക്ക്: dsphdselection@iiserpune.ac.in
Content Highlights: Opportunity for PhD in Data Science at IISER Pune. Explore AI, Climate Modeling, Computational Math & more. Last date to apply: November 28.
Published: 17 Nov 2025, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented